ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ മലയാള സംഘടനയായ മൈൻഡിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോയി കെ. ആന്റണി (പ്രസിഡന്റ്), മിനി സാബു (വൈസ് പ്രസിഡന്റ്), ജയ്‌മോൻ പാലാട്ടി (ജന. സെക്രട്ടറി), സിജു ജോസ് (സെക്രട്ടറി), മജു പേയ്ക്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന 19 അംഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പോപ്പ്ന്ററി കമ്യൂണിറ്റി സെന്ററിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഷിബു ജോൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു.