- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ മന: ശക്തി ശില്പശാല കൊളോണിൽ വെള്ളിയാഴ്‌ച്ച; ജോബിൻ എസ് കൊട്ടാരം നയിക്കും
കൊളോൺ: വേൾഡ് മലയാളി കൗൺസിൽ ജർമ്മൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറ് മണിക്ക് കോളോണിൽ വച്ച് സൗജന്യ മന ശക്തി ശില്പശാല സംഘടിപ്പിക്കുന്നു. രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം മോട്ടിവേഷണൽ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോബിൻ എസ് കൊട്ടാരം ആണ് മന ശക്തി ശില്പശാല നയിക്കുന്നത്. കോളോൺ നഗരത്തിനടത്തുള്ള റ്വോസ് റാത്തിലെ സെന്റ് നിക്കോളാസ് ദേവാലയ ഹാളിൽ വച്ചാണ് സെമിനാർ നടക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സെമിനാറിൽ പ്രവേശനം സൗജന്യമാണ്. മൈൻഡ് പവർ എക്‌സിപീരിമെന്റ്‌സ്, ഓഡിയോ വിഷ്വൽ ഷോ. സൈക്കോളജിക്കൽ ടെസ്റ്റുകൾ. ആൽഫാ ലെവൽ മെഡിറ്റേഷൻ എന്നിവ ഉൾകൊള്ളിച്ചുകൊണ്ടുള്ള പരിപാടി മനസ്ലിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ഉപബോധ മനസ്സിന്റെ ശക്തി തിരിച്ചറിഞ്ഞ് ജീവിത വിജയം നേടാൻ സഹായിക്കും. പ്രായഭേദമന്യേ, സംഘടനാ ഭേദ്യമന്യേ ആർക്കും സെമിനാറിൽ പങ്കെടുക്കാം. രജിസ്‌ട്രേഷന് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ജോസ് കുമ്പിളുവേലിൽ (022 3296 2366) പ്രസിഡന്
കൊളോൺ: വേൾഡ് മലയാളി കൗൺസിൽ ജർമ്മൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറ് മണിക്ക് കോളോണിൽ വച്ച് സൗജന്യ മന ശക്തി ശില്പശാല സംഘടിപ്പിക്കുന്നു.
രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം മോട്ടിവേഷണൽ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോബിൻ എസ് കൊട്ടാരം ആണ് മന ശക്തി ശില്പശാല നയിക്കുന്നത്.
കോളോൺ നഗരത്തിനടത്തുള്ള റ്വോസ് റാത്തിലെ സെന്റ് നിക്കോളാസ് ദേവാലയ ഹാളിൽ വച്ചാണ് സെമിനാർ നടക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സെമിനാറിൽ പ്രവേശനം സൗജന്യമാണ്.
മൈൻഡ് പവർ എക്‌സിപീരിമെന്റ്‌സ്, ഓഡിയോ വിഷ്വൽ ഷോ. സൈക്കോളജിക്കൽ ടെസ്റ്റുകൾ. ആൽഫാ ലെവൽ മെഡിറ്റേഷൻ എന്നിവ ഉൾകൊള്ളിച്ചുകൊണ്ടുള്ള പരിപാടി മനസ്ലിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ഉപബോധ മനസ്സിന്റെ ശക്തി തിരിച്ചറിഞ്ഞ് ജീവിത വിജയം നേടാൻ സഹായിക്കും. പ്രായഭേദമന്യേ, സംഘടനാ ഭേദ്യമന്യേ ആർക്കും സെമിനാറിൽ പങ്കെടുക്കാം.
രജിസ്‌ട്രേഷന് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ജോസ് കുമ്പിളുവേലിൽ (022 3296 2366) പ്രസിഡന്റ് ജോളി എം പടയാട്ടിൽ ( 02218905827) ജനറൽ സെക്രട്ടറി മേഴസി തടത്തിൽ ( 0233 681 884) എന്നിവരുമായി ബന്ധപ്പെടുക.