- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മൈന്റ് ട്യൂൺ പരിപാടികളുമായി സി എ റസാക്ക് ഖത്തറിൽ; സെമിനാർ നാളെ
ദോഹ. ഓരോ മനുഷ്യന്റേയും ഉള്ളിൽ സവിശേഷമായ ഒരു അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞ് മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റർനാഷണൽ മൈന്റ് പവർ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഹൈപ്പർമാർക്കറ്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായ
ദോഹ. ഓരോ മനുഷ്യന്റേയും ഉള്ളിൽ സവിശേഷമായ ഒരു അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞ് മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റർനാഷണൽ മൈന്റ് പവർ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഹൈപ്പർമാർക്കറ്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതവിജയമെന്നത് സാമ്പത്തിക വിജയമല്ല. മനസിന്റെ അനുഭൂതികളും ആനന്ദവും നേടിയെടുക്കുക.യും ഓരോരുത്തരും അവനവന്റെ പാട്ടു പാടുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാൽ പലപ്പോഴും മിക്കവരും മറ്റുള്ളവരുടെ പാട്ടുപാടാൻ നിർബന്ധിക്കപ്പെടുന്നതാണ് പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നത്.
പ്രവാസി മലയാളികളിലേറേ പേരിലും പിരിമുറുക്കവും ടെൻഷനും അധികരിച്ചു വരികയാണ്. അത് കുടുംബത്തിലും സമൂഹത്തിലുമുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കളും മക്കളും തമ്മിലും തൊഴിലാളികളും തൊഴിലുടമകളും തമ്മിലും സംഘടനാ പ്രവർത്തകരും നേതാക്കളും തമ്മിലുമുള്ള ബന്ധത്തിലുള്ള വിള്ളലുകൾ പിരിമുറക്കം വർധിപ്പിക്കുകയും ചെയ്യുന്നു. ബന്ധങ്ങൾ ഊഷ്മളവും താളാത്മകവുമാകുമ്പോഴാണ് ആരോഗ്യകരവും സന്തോഷകരവുമായ ജീവിത പശ്ചാതലം രൂപപ്പെടുത്തിയെടുക്കാനാവുക. ഈ പശ്ചാത്തലത്തിലാണ് ജീവിതം മധുര സംഗീതം പരിപാടി ശ്രദ്ധേയമാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം എം. ഇ. എസ്. ഇന്ത്യൻ സ്‌ക്കൂളിൽ നടക്കുന്ന പരിപാടി തികച്ചും സൗജന്യമാണ്.
മാനസികാരോഗ്യവും മോട്ടിവേഷനും പോസിറ്റീവ് എനർജിയുമൊക്കെ സമന്വയിപ്പിച്ചുസംഘടിപ്പിക്കുന്ന മൈന്റ് ട്യൂൺ പരിപാടികൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നു എന്നതാണ് ഈ രംഗത്ത് തനിക്ക് ഏറ്റവും വലിയ പ്രചോദനം.
അനുദിനം പുതുമയുള്ള ദാമ്പത്യം, ബിസിനസ് രംഗത്ത് കുതിച്ചുയരാനുള്ള വഴികൾ, തൊഴിലിലെ ആത്മസായൂജ്യം, നല്ല ആരോഗ്യവും മികച്ച സൗഹൃദങ്ങളും, സന്തോഷത്തിലൂടേയും ആഹ്ലാദത്തിലൂടേയും സംതൃപ്തിയിലൂടേയും ഓരോ നിമിഷവും മനസ്സിന് ശാന്തി തുടങ്ങി ആഗ്രഹങ്ങൾ സഫലമാകാൻ ട്യൂൺ ചെയ്ത മനസ്സിനാണ് സാധിക്കുകയെന്ന് തിരിച്ചറിയാനും മനസ്സിന്റെ താളം ശരിയായി ചിട്ടപ്പെടുത്തി വിജയത്തിലെത്താനും മുഴുദിന മൈന്റ് ട്യൂൺ വർക്ക്‌ഷോപ്പ് ഏറെ സഹായിക്കുമെന്നാണ് തന്റെ അനുഭവം.
ഇന്ന് നടക്കുന്ന ബിസിനസ് ട്യൂണിനും. ജൂൺ 12ന് വെള്ളിയാഴ്ച മൈന്റ് ട്യൂണിനും അദ്ദേഹം നേതൃത്വം നൽകും. ഇന്ത്യയിലും എല്ലാ ജി സി സി രാജ്യങ്ങളിലും ഇതിനകം സി എ റസാക്ക് നിരവധി മൈന്റ് ട്യൂൺ പരിപാടികൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്. ഇഴ ചേർന്ന ബന്ധങ്ങൾ, ഈണമുള്ള ജീവിതം എന്ന പ്രമേയത്തിൽ ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിപാടി വൻ വിജയമായിരുന്നു.
ന്യൂറോ ലിംഗിസ്റ്റിക്ക് പ്രോഗ്രാം, തീം സ്റ്റാന്റേർഡ് ഇന്ററാക്ഷൻ, ട്രാൻസാക്ഷൻ അനലൈസിങ് തുടങ്ങിയവയിൽ പ്രാവീണ്യം നേടിയ സി എ റസാക്ക് മെക്കാനിക്കൽ എൻജിനിയറിംഗും എം ബി എയും പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 30329292 നമ്പറിലോ mindtunegcc@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മെന്റ് ട്യൂൺ വേവ്‌സ് ഭാരവാഹികളായ അമാനുല്ല വടക്കാങ്ങര, മശ്്ഹൂദ് തിരുത്തിയാട്, കെ,പി. നൂറുദ്ധീൻ, തോമസ് ജോൺ, വേണു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.