ദോഹ : മൈന്റ് ട്യൂൺ പരിശീലനം സാമൂഹികവും സാംസ്‌കാരികവുമായ നിരവധി മാനങ്ങളുള്ള പരിശീലന പദ്ധതിയാണെന്നും ഈ സംരംഭങ്ങളുടെ ഗുണഭോക്താക്കളായ നേതാക്കൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഹാപ്പി ലൈഫ് കോച്ചും ഇന്റർനാഷണൽ മൈന്റ് പവർ ട്രെയിനറുമായ ഡോ. സി.എ. റസാഖ് അഭിപ്രായപ്പെട്ടു. ദോഹ ഷാലിമാർ ഹോട്ടലിൽ നടന്ന മൈന്റ് ട്യൂൺ ലീഡേർസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസിന്റെ പരിശീലനം നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഓരോരുത്തരുടേയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിനുള്ള മാർഗവുമാണ്. സമൂഹത്തിന്റേയും രാജ്യത്തിന്റേയും വികസനവും പുരോഗതിയും ഉറപ്പുവരുത്തുവാൻ സഹായകമായ ഈ പരിശീലന പദ്ധതിയെ ജനകീയമാക്കുകയും ഇതിന്റെ ഗുണം കുടുംബത്തിനും സമൂഹത്തിനും അനുഭവഭേദ്യ മാക്കേണ്ടത് പരിശീലനം നേടിയ നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

മൈന്റ് ട്യൂൺ എക്കോ വേവ്സിന്റെ പുതിയ പ്രൊഫൈൽ പ്രകാശനം അബൂബക്കർ കല്ലായിക്ക് നൽകി ചടങ്ങിൽ മൈന്റ് ട്യൂൺ എക്കോ വേവ്സ് ഗ്ളോബൽ ചെയർമാൻ ഡോ. അമാനുല്ല വടക്കാങ്ങര നിർവ്വഹിച്ചു. മനസിന്റെ ശാക്തീകരണവും പരിശീലനവും വിദ്യാഭ്യാസ രംഗത്തും കുടുംബരംഗത്തും മാത്രമല്ല പ്രൊഫഷണൽ മേഖലയിലും തൊഴിൽ രംഗത്തുമൊക്കെ വിപ്ളവകരമായ മാറ്റത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കട്ടികളും മുതിർന്നവരുമൊക്കെ മൈന്റ് ട്യൂൺ പരിശീലനത്തിൽ നിന്നും ലഭിക്കുന്ന മെഡിറ്റേഷനും മറ്റും എക്സർസൈസുകളും വ്യവസ്ഥാപിതമായി തുടരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മൈന്റ് ട്യൂൺ ഇക്കോ വേവ്സ് ഗ്ലോബൽ ജനറൽ സെക്രട്ടറി മശ്ഹൂദ് തിരുത്തിയാട്, തോമസ് ജോൺ, സബീന അബ്ദുൽ ജലീൽ, ബഷീർ ഹസൻ, ഷമീർ പി.എച്ച്, മജീദ് പാലക്കാട്, അബ്ദുൽ ഗഫൂർ, സയ്യിദ് സൽമാൻ തുടങ്ങിയവർ മൈന്റ് ട്യൂണിന്റെ വിവിധ ബ്രോഷറുകളും ലോഗോകളും പ്രകാശനം ചെയ്തു. മൈന്റ് ട്യൂൺ ഇക്കോ വേവ്സ് ഖത്തർ ചെയർമാൻ ബഷീർ വടകര പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുത്തലിബ് കണ്ണൂർ അദ്ധ്യക്ഷനായിരുന്നു. ബൈജു പി മൈക്കിൾ, ശ്യാം മോഹൻ, മജീദ് എം.വി, കബീർ ചെറുവത്തൂർ, ബൽക്കീസ്, ഷമീർ, എന്നിവർ സംസാരിച്ചു.

ദോഹ മൈന്റ് ട്യൂൺ ഇക്കോ വേവ്സ് ജനറൽ സെക്രട്ടറി ഷഫീഖ് കടവത്തൂർ സ്വാഗതവും ബഷീർ നന്മണ്ട നന്ദിയും പറഞ്ഞു. സബീന എം.കെ പരിപാടി നിയന്ത്രിച്ചു.