ദോഹ : ഖത്തറിലെ മൈന്റ് ട്യൂൺ വേവ്സ് കുടുംബ സംഗമം കാലിക്കറ്റ് യുണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ് ബഷീറിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വിഭാഗീയതയും ക്ഷോഭവും ക്രോധവും നിരാശയും ഭയവും ഏറെ പ്രചരിപ്പിക്കപ്പെടുന്ന കാലിക ബോധത്തിൽ സമൂഹത്തിന്റെ മൊത്തം നന്മയും സൗഹൃദവും സമാധാനവും ലക്ഷ്യവും, ആശയവും ആദർശവുമാക്കി പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ എക്കോ വേവ്സും വ്യക്തികളുടെ പൊതു സംഭാഷണ ആശയവിനിമയവും, നേതൃത്വ കഴിവുകളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെയും സംയുക്താഭി മുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

വിദ്യാഭ്യാസം ഒരു തുടർ പ്രകിയയാണെന്നും ജീവിത കാലം മുഴുവൻ വിദ്യ അഭ്യസിക്കുവാനും പ്രചരിപ്പിക്കാനും പരിശ്രമിക്കുന്നത് ഏറെ പുണ്യമുള്ള പ്രവർത്തിയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് യുണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ കിങ്്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡി.ലിറ്റ് നേടിയ വേവ്സ് ചെയർമാൻ ഡോ. അമാനുല്ല വടക്കാങ്ങര, ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച നിമിഷ അറഫാത്, ആർട്ടിസ്റ്റ് ബഷീർ നന്മണ്ട തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ബഷീർ ഹസ്സൻ (ഇന്ത്യൻ എംബസി), വേവ്സ് വൈസ് ചെയർമാൻ ബഷീർ വടകര, മൈൻഡ് ട്യൂൺ വേവ്‌സ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഫൗണ്ടർ പ്രസിഡന്റ് വി സി മഷ്ഹുദ്, മംവാഖ് ജനറൽ സെക്രട്ടറി ഷൗക്കത്ത്, സൗദിയ ഗ്രൂപ്പ് എം.ഡി മുസ്തഫ, ജാഫർ മുർചാണ്ടി, അറഫാത്, ഷമീർ, മുനീറ, ഫാസില എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഷാഫി പി.സി പാലം മൈൻഡ് ട്യൂൺവിഭാവനം ചെയ്യുന്ന ഇരുപത്തിയാറ് ആക്ഷൻപ്ലാൻ പ്രസന്റേഷനും, പ്രവാസികൾക്ക് വേണ്ടിയുള്ള സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് അബ്ദുൽ റഊഫ് കൊണ്ടോട്ടിയും, ജീവിതത്തിൽ ആനന്ദം കണ്ടെത്തുവാൻ ഉള്ള പല സാഹചര്യങ്ങളെ ഉപേക്ഷിച്ച് ഇന്റെർനെറ്റിന്റെ മായിക ലോകത്തിലേക്ക് തിരിയുന്ന പ്രതിഭാസമായ ഇന്റർനെറ്റ് അഡിക്ഷനെ കുറിച്ച് ജോജി മാത്യുവും ക്ലാസ്സ് എടുത്തു. അബ്ദുൽ മുത്വലിബ് കണ്ണൂർ നേതൃത്വം നൽകിയ ഗസൽ, പരിപാടിക്ക് മാറ്റേകി.ഡോക്ടർ സി.എ റസാഖിന്റെ മൈൻഡ് ട്യൂൺ വർക്ക്ഷോപ്പുകളിൽ പങ്കെടുത്തവർക്ക് ജീവിതത്തിൽ ലഭ്യമായ പോസിറ്റീവ് ഗുണഫലങ്ങൾ പങ്ക് വെക്കലും നടന്നു. മൈൻഡ് ട്യൂൺ വേവ്‌സ് ടോസ്റ്റ് മാസ്റ്റേഴ്സിന്റെ ഉപഹാരം ഡി.ടി.എം. രാജേഷ് വിസി, വൈസ് ചാൻസലർക്ക് കൈമാറി.

അടുത്ത മാസം നംവബർ 3-4 തീയതികളിൽ ദോഹയിൽ നടക്കുന്ന ഡോക്ടർ സി.എ റസാഖിന്റെ മൈൻഡ് ട്യൂൺ, ബിസിനസ് ട്യൂൺ വർക് ഷോപ്പുകളിലേക്കുള്ള രജിസ്ട്രേഷനു വേണ്ടിയും, മാസത്തിൽ രണ്ട് തവണ നടക്കുന്ന മൈൻഡ് ട്യൂൺ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ മീറ്റിംഗിൽ പങ്കെടുക്കാനും താൽ്പര്യമുള്ളവർ 77958381, 70753496, 50002633 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.