- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടിയെ കളവുപുറഞ്ഞു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
തൊടുപുഴ: 15 വയസുകാരിയായ വളർത്തുമകളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാനച്ഛൻ കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി ബിജു (34) നെ ജീവപര്യന്തംതടവ് ശിക്ഷക്കും 23000/-രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ച് ബാലലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള (പോക്‌സോ) ഇടുക്കി ജില്ലാസ്പഷ്യൽസെഷൻസ് കോടതി ജഡ്ജി കെ. ആർ. മധുകുമാർ വിധിപ്രസ്ഥാപിച്ചു. 2015 മാർച്ച് 28നാണ് കേസിനാസ്പദമായ സംഭവം. പ്രതി ബിജുവിന്റെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലുള്ളതാണ് പീഡനത്തിനിരയായ പെൺകുട്ടി. സ്‌കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിലറിക്കാതെ രണ്ടാനച്ഛനായ പ്രതി പകൽ 11 മണിയോടെ ഹോസ്റ്റലിൽ എത്തി ഹോസ്റ്റൽ വാർഡനോട് പെൺകുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ചു എന്ന് നുണപറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിടണം എന്നാവശ്യപ്പെട്ടു. കുട്ടിയെ വീട്ടിൽ വിടാൻ അനുവദിച്ചതിനെ തുടർന്ന് പ്രതി വന്ന ഓട്ടോറിക്ഷയിൽ കുട്ടിയുമായി കൊച്ചി-മധുര നാഷണൽ ഹൈവേയിലുള്ള വാളറ വനമേഖലയിൽ വൈകിട്ട് അഞ്ച് മണിയോടെ വന്നിറങ്ങി. സ്ഥിരമായിട്ടുള്ള വഴിയിലുടെ വീട്ടിലേക്ക് പോകാത്തതിനെക്കുറിച്ച് ക

തൊടുപുഴ: 15 വയസുകാരിയായ വളർത്തുമകളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാനച്ഛൻ കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി ബിജു (34) നെ ജീവപര്യന്തംതടവ് ശിക്ഷക്കും 23000/-രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ച് ബാലലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള (പോക്‌സോ) ഇടുക്കി ജില്ലാസ്പഷ്യൽസെഷൻസ് കോടതി ജഡ്ജി കെ. ആർ. മധുകുമാർ വിധിപ്രസ്ഥാപിച്ചു.
2015 മാർച്ച് 28നാണ് കേസിനാസ്പദമായ സംഭവം. പ്രതി ബിജുവിന്റെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലുള്ളതാണ് പീഡനത്തിനിരയായ പെൺകുട്ടി. സ്‌കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിലറിക്കാതെ രണ്ടാനച്ഛനായ പ്രതി പകൽ 11 മണിയോടെ ഹോസ്റ്റലിൽ എത്തി ഹോസ്റ്റൽ വാർഡനോട് പെൺകുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ചു എന്ന് നുണപറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിടണം എന്നാവശ്യപ്പെട്ടു.
കുട്ടിയെ വീട്ടിൽ വിടാൻ അനുവദിച്ചതിനെ തുടർന്ന് പ്രതി വന്ന ഓട്ടോറിക്ഷയിൽ കുട്ടിയുമായി കൊച്ചി-മധുര നാഷണൽ ഹൈവേയിലുള്ള വാളറ വനമേഖലയിൽ വൈകിട്ട് അഞ്ച് മണിയോടെ വന്നിറങ്ങി. സ്ഥിരമായിട്ടുള്ള വഴിയിലുടെ വീട്ടിലേക്ക് പോകാത്തതിനെക്കുറിച്ച് കുട്ടി ചോദിച്ചതിൽ വീട്ടിലേക്കുള്ള കുറുക്കുവഴിയാണെന്ന് പറഞ്ഞ് വനത്തിലൂടെയുള്ള നടപ്പുവഴിയേ കുട്ടിയെ കൊണ്ടുപോയി വനത്തിൽ വച്ച് ബാലാൽസംഗം ചെയ്യുകയായിരുന്നു.
പ്രതിയിൽനിന്ന് രക്ഷപ്പെട്ടോടിയ പെൺകുട്ടിയെ പിൻതുടർന്ന് പിടികുടി വീണ്ടും ലൈംഗികാതിക്രമം നടത്തിയ ശേഷം കൈകൊണ്ടടിച്ചും കൈപിടിച്ചുതിരിച്ചും പാറയിൽനിന്ന് ഉരുട്ടി താഴയിടാനും ശ്രമിക്കുകയും കന്നാസിൽ പ്രതികരുതിയിരുന്ന ആസിഡ് മുഖത്തേക്കോഴിച്ച് കൊലപ്പെടുത്തുന്നതിനും ശ്രമിച്ചു. മുഖം ലക്ഷ്യമാക്കി ഒഴിച്ച ആസിഡ് കുട്ടി ഒഴിഞ്ഞുമാറിയതിനാൽ ആസിഡ് വീണ് വസ്ത്രത്തിന്റെ മുൻഭാഗം ഉരുകിപ്പോയി.
രാത്രിയുടെ മറവിൽ പ്രതിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് വനമേഖലയിലെ ഒരുവീട്ടിൽ എത്തിയ കുട്ടിയെ അവരുടെ സഹായത്താൽ രാത്രി 10 മണിയോടെ വീട്ടിലെത്തിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഒരുവർഷത്തിനു ശേഷമാണ് അടിമാലി പൊലീസ് പിടികൂടിയത്. പ്രോസിക്യൂഷൻ ഭാഗം ഹാജരാക്കിയ തെളിവിൽ നിന്ന് പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം വീട്ടിലറിയാതെ വളർത്തു മകളെ ഹോസ്റ്റലിൽ നിന്ന് കളവു പറഞ്ഞ് കൂട്ടികൊണ്ടു പോയി കാട്ടിൽ വച്ച് ബാലാൽസംഗം ചെയ്യുകയും അപായപ്പെടുത്തണമെന്ന ഉദേശത്തോടുകൂടി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി സംശയാതീതമായി തെളിഞ്ഞതായി കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത വളർത്തുമകളെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള പ്രതിയുടെ കുറ്റകൃത്യം യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്നും പ്രതിക്ക് നിയമപ്രകാരമുള്ള കഠിന ശിക്ഷയ്ക്ക് പ്രതി അർഹനാണെന്നുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ജീവപര്യന്തവും പിഴയും വിധിക്കുകയായിരുന്നു. സംസ്ഥാനത്ത് 2012 ലെ പോക്‌സോ നിയമപ്രകാരം ഉള്ള കോടതി സ്ഥാപിതമായതിനു ശേഷം ഈ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷയായ ജീവപര്യന്തം കഠിനതടവ് ശിക്ഷിക്കുന്നത് ആദ്യമായിട്ടാണ്.
ആസിഡ് ആക്രമണത്തിന് 5 വർഷം കഠിനതടവും, ദേഹോപദ്രവം ഏൽപ്പിച്ചതിന് 3 വർഷംകഠിന തടവിനും ശിക്ഷിച്ചിച്ചുണ്ട്. ജീവപര്യന്തം ശിക്ഷയുള്ളതിനാൽ ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും പിഴ സംഖ്യയായ 23000 രുപ അടച്ചിെല്ലങ്കിൽ 9 മാസം കൂടി കഠിന തടവ് വേറെ അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. അടിമാലി പൊലീസ് സബ്ഇൻസ്പക്ടർ ഇ.കെ സോൾജിമോൻ സർക്കിൾ ഇൻസ്പക്ടർമാരായ സജി മാർക്കോസ്, കുര്യാക്കോസ് ജെ. എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. കേസിൽ പ്രോസിക്യുഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ റ്റി. എ. സന്തോഷ് തേവർകുന്നേൽ കോടതിയിൽ ഹാജരായി.

