കാലിഫോർണിയ: കൊടും ചൂടിന്റെ കാലം അവസാനിക്കുന്നു. ലോകം ഇനി ഐസ് ഏജിലേക്ക് നീങ്ങാൻ ഒരുങ്ങുന്നു. കഴിഞ്ഞ 20 വർഷമായി ഗവേഷകർ നടത്തിയ നിരീക്ഷണം സൂചിപ്പിക്കുന്നത് വരാൻ പോകുന്നതുകൊടും തണുപ്പിന്റെ കാലമാണെന്നാണ്. 2050ഓടെ സൂര്യന്റെ പ്രകാശം മങ്ങുകയും സൂര്യൻ ഏഴ് ശതമാനം തണുപ്പ് ഉള്ളതായും മാറും.

സൂര്യന്റെ ഇരുധ്രുവങ്ങളിലുമുണ്ടാകുന്ന തരംഗങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നതോടെയാണ് താപനിലയിൽ ഗണ്യമായ കുറവുണ്ടാവുക. സോളാർ മാക്‌സിമം, സോളാർ മിനിമം എന്നിങ്ങനെ രണ്ട് സ്‌റ്റേജുകളുള്ള 11 ഇയർ സൈക്കിളിലൂടെയാണ് സൂര്യൻ ഇപ്പോൾ കടന്നു പോകുന്നത്. ഇനി സോളാർ മിനിമം എന്ന പ്രതിഭാസത്തിലേക്കാണ് കടക്കാൻ പോവുന്നത്.

ഇതാവും ഐസ് ഏജിന് കാരണമായി മാറുക. വരാൻ പോകുന്ന ഐസ് ഏജ് 'ഗ്രാൻഡ് മിനിമം' സംജാതമാകുന്നതോടെ 17-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് യൂറോപ്പിൽ നിലനിന്ന കാലാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

അക്കാലത്ത് തേംസ് റിവർ പോലും ഐസ് കട്ടയായി പോയിരുന്നു. 1968ൽ ബാൾടിക് കടൽ പോലും തണുത്തുറഞ്ഞ കാലാവസ്ഥയിൽ ഐസ് ആയി മാറിയിരുന്നു. 2050ലെ കാലാവസ്ഥ വളരെ മോശമായിരിക്കുമെന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.