- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി പുരുഷന്മാർക്കു വേണ്ടത് എല്ലും തൊലിയുമായ പെണ്ണുങ്ങളെയല്ല, മസാല അമ്മായിയെയാണ്; ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ തെരയുന്നത് മല്ലു ആന്റിയേയല്ലേ? വഴിപിഴച്ച ബന്ധങ്ങൾക്കു കാരണം സ്ത്രീകളിലും പുരുഷന്മാരിലും നിറയുന്ന അതൃപ്തി; മിനി റിച്ചാർഡ്സിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഷക്കീലമുതൽ കാവ്യമാധവൻ വരെയുള്ള നടിമാരെ മലയാളികൾ സൗന്ദര്യസങ്കൽപ്പങ്ങളുടെ പൂർണതയായി കാണുന്നു. തടിച്ചവരും പ്രായമുള്ളവരുമായ സ്ത്രീകളോട് മലയാളി പുരുഷന്മാർക്ക് പ്രത്യേക അഭിനിവേശം ഉണ്ടോ? ഉണ്ടെന്ന ഉത്തരമാണ് മിനി റിച്ചാർഡ്‌സ് നല്കുന്നത്. 'അന്ന് മഴയിൽ' എന്ന ഒറ്റ ആൽബം കൊണ്ടാണ് അമേരിക്കയിൽ താമസിക്കുന്ന മിനി റിച്ചാർഡ്‌സ് ശ്രദ്ധേയയാകുന്നത്. മിനിക്കെതിരേ ഉയർന്ന പ്രധാന ആരോപണം തന്നെക്കാൾ പ്രായംകുറഞ്ഞ നായകനൊപ്പം ആൽബത്തിൽ അഭിനയിക്കുന്നു എന്നതായിരുന്നു. 66 വയസായ മമ്മുട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കിൽ, 57 കാരനായ മോഹൻലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കിൽ തന്നെക്കാൾ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതിൽ എന്താണു തെറ്റ് എന്നായിരുന്നു അൽബത്തെ വിമർശിച്ചവരോടുള്ള മിനിയുടെ മറുപടി. വിമർശകൾക്കുള്ള കൂടുതൽ മറുപടിയുമായി മിനി വീണ്ടും എത്തിയിരിക്കുന്നു. ഒപ്പം മലയാളി സമൂഹത്തിന്റെ സ്ത്രീയോടുള്ള കാഴ്ചപ്പാടുകളും ഇവർ പങ്കുവയ്ക്കുന്നു. പ്രായം കുറഞ്ഞവർക്കൊപ്പം അഭിനയിക്കു
തിരുവനന്തപുരം: ഷക്കീലമുതൽ കാവ്യമാധവൻ വരെയുള്ള നടിമാരെ മലയാളികൾ സൗന്ദര്യസങ്കൽപ്പങ്ങളുടെ പൂർണതയായി കാണുന്നു. തടിച്ചവരും പ്രായമുള്ളവരുമായ സ്ത്രീകളോട് മലയാളി പുരുഷന്മാർക്ക് പ്രത്യേക അഭിനിവേശം ഉണ്ടോ? ഉണ്ടെന്ന ഉത്തരമാണ് മിനി റിച്ചാർഡ്‌സ് നല്കുന്നത്. 'അന്ന് മഴയിൽ' എന്ന ഒറ്റ ആൽബം കൊണ്ടാണ് അമേരിക്കയിൽ താമസിക്കുന്ന മിനി റിച്ചാർഡ്‌സ് ശ്രദ്ധേയയാകുന്നത്. മിനിക്കെതിരേ ഉയർന്ന പ്രധാന ആരോപണം തന്നെക്കാൾ പ്രായംകുറഞ്ഞ നായകനൊപ്പം ആൽബത്തിൽ അഭിനയിക്കുന്നു എന്നതായിരുന്നു.
66 വയസായ മമ്മുട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കിൽ, 57 കാരനായ മോഹൻലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കിൽ തന്നെക്കാൾ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതിൽ എന്താണു തെറ്റ് എന്നായിരുന്നു അൽബത്തെ വിമർശിച്ചവരോടുള്ള മിനിയുടെ മറുപടി. വിമർശകൾക്കുള്ള കൂടുതൽ മറുപടിയുമായി മിനി വീണ്ടും എത്തിയിരിക്കുന്നു. ഒപ്പം മലയാളി സമൂഹത്തിന്റെ സ്ത്രീയോടുള്ള കാഴ്ചപ്പാടുകളും ഇവർ പങ്കുവയ്ക്കുന്നു.
പ്രായം കുറഞ്ഞവർക്കൊപ്പം അഭിനയിക്കുന്നതിൽ എന്താണു തെറ്റെന്ന് മിനി വീണ്ടും ചോദിക്കുന്നു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തെരയുന്നത് മല്ലു ആന്റി എന്ന വാക്കാണെന്നും മിനി പറയുന്നു. എന്താണ് അതിനർത്ഥം? എന്തേ മല്ലു ഗേൾ എന്നോ, മല്ലു ലേഡി എന്നോ ഒന്നും ആരും സേർച്ച് ചെയ്യാത്തത്. അതിനർത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് പ്രായമുള്ള സ്ത്രീകളെയാണെന്നാണ്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മിനി റിച്ചാർഡ്‌സ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'എന്റെ പ്രായമുള്ള ഒരു സ്ത്രീ സാരിയോ മിഡിയോ ധരിച്ചു കേരളത്തിൽ വിമാനം ഇറങ്ങിയാൽ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള പിള്ളേരാണ്.' അല്ലാതെ മോഡലിങ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെൺപിള്ളേരെയല്ല. എന്റെ ഫേസ്‌ബുക്കിലും സോഷിൽ മീഡിയകളിലും ഏറ്റവും കൂടുതൽ പ്രൊപോസൽസ് വരുന്നത് ഈ പ്രായക്കാരിൽ നിന്നാണ്. അതിനർത്ഥം അവർക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്.
'കേരളത്തിൽ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല. അവസാനം വഴക്കിൽ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങൾ. ഈ സമയത്തായിരിക്കും സോഷ്യൽമീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യൻ ഈ സ്ത്രീയുമായി അടുക്കുവാൻ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങൾ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാൻ ശ്രമിക്കും. ഇക്കളികളിൽ മനഃസമാധാനവും സുഖവും കണ്ടെത്തുന്നു.
പിന്നെ സെക്സിനെ കുറിച്ചു പറയുകയാണെങ്കിൽ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ, കൂടി വന്നാൽ മുപ്പതോ നാൽപ്പതോ വർഷം കിട്ടിയാൽ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവർ മണ്ടന്മാർ എന്നല്ലാതെ വേറെ എന്തു പറയുവാൻ.