യർലന്റിൽ വരാനിരിക്കുന്നത് മദ്യത്തിന് വില കൂടുന്ന കാലമെന്ന് റിപ്പോർട്ട്. കാരണം ഇന്ന് ക്യാബിനറ്റിൽ പരിഗണിക്കുന്ന മിനിമം പ്രൈസിങ് ബില്ല് നടപ്പിലായാൽ വരും മാസങ്ങളിൽ രാജ്യത്ത് മദ്യത്തിന്റെ വില കുത്തനെ ഉയരും. വില കൂടിയാൽ ഒരു കുപ്പി വോഡ്കയുടെ വില 7 യൂറോ വരെ വർദ്ധിക്കും.

പദ്ധതിക്ക് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി അനുമതി നൽകുമെന്ന് റിപോർട്ടുകൾ പറയുന്നു. ആൽക്കഹോൾ ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് തടയുന്നതിലൂടെ ''മദ്യത്തിന്റെ ആരോഗ്യപരമായ ദോഷങ്ങൾ കുറയ്ക്കുന്നതിന്'' വരും മാസങ്ങളിൽ മിനിമം യൂണിറ്റ് പ്രൈസിങ് അവതരിപ്പിക്കുമെന്ന് ഡോണെല്ലി അഭിപ്രായപ്പെട്ടു.

എല്ലാ ബ്രാൻഡുകളിലും പെട്ട മദ്യത്തിന്റെ വില ഉയർന്നേക്കും. മദ്യത്തിന്റെ കുറഞ്ഞവില ഒരു ഗ്രാമിന് 10 സെന്റ് എന്ന നിലയിലാകും ഉയർത്തുക. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോൺലി നൽകിയ നിർദ്ദേശം മന്ത്രി സഭയുടെ അനുമതിക്കായി കാക്കുകയാണ്.മദ്യത്തിന്റെ വില ഉയർത്താനുള്ള തീരുമാനത്തിനെതിരെ ചില കൗണ്ടികളിൽ നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേയ്ക്ക് എത്തുക.

പദ്ധതി നടപ്പിലായാൽ 440 മില്ലി കാൻ ലാഗറിന് മിനിമം വില 1.32 യൂറോയും 750 മില്ലി കുപ്പി ചാർഡോന്നെയുടെ മിനിമം വില 7.75 യൂറോയും 700 മില്ലി ബോട്ടിൽ ജിൻ അഥവാ വോഡ്കയ്ക്ക് കുറഞ്ഞത് 20.71 യൂറോയും ആയിരിക്കും