- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരണമെങ്കിൽ അടിസ്ഥാന ശമ്പളം 200 ദിനാർ വേണം; 50 കഴിഞ്ഞ മാതാപിതാക്കൾക്ക് സന്ദർശക വിസ അനുവദിക്കില്ല
കുവൈറ്റ് സിറ്റി: സന്ദർശക വിസയിൽ കുടുംബത്തെയും ബന്ധുക്കളേയും കൊണ്ടുവരുന്നതിനുള്ള അടിസ്ഥാന ശമ്പള പരിധി ഉയർത്തിക്കൊണ്ട് ഉത്തരവായി. ഫാമിലി വിസ ലഭിക്കുന്നതിനുള്ള പരിധി 250 ദിനാറിൽ നിന്ന് 450 ദിനാറാക്കി വർധിപ്പിച്ചതിനു പിന്നാലെയാണ് വിസിറ്റ് വിസയ്ക്കുള്ള ശമ്പള പരിധി ഉയർത്തിയത്. ഭാര്യയെയോ മക്കളേയോ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് വിദേശികൾക്ക് 200 ദിനാർ അടിസ്ഥാന ശമ്പളം വേണമെന്നാണ് പുതിയ വ്യവസ്ഥ. നിലവിൽ 150 ദിനാറായിരുന്നതാണ് 200 ആക്കി ഉയർത്തിയത്. അതേസമയം മാതാപിതാക്കളെയോ സഹോദരങ്ങളെയോ അടുത്ത ബന്ധുക്കളെയോ സ്‌പോൺസർ ചെയ്യണമെങ്കിൽ അടിസ്ഥാന ശമ്പളം 300 ദിനാർ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിൽ മാതാപിതാക്കളുടെ പ്രായം 50-ൽ താഴെയാകണം എന്നുണ്ട്. അമ്പതു വയസു കഴിഞ്ഞ മാതാപിതാക്കൾക്ക് വിസിറ്റ് വിസ അനുവദിക്കില്ല എന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കുന്നു. ഇതിൽ ഭാര്യയ്ക്കും മക്കൾക്കും സന്ദർശക വിസയിൽ മൂന്ന് മാസം രാജ്യത്ത് കഴിയാം. മറ്റുള്ളവർക്ക് ഒരുമാസം മാത്രമേ ഇവിടെ തങ്ങാനാകൂ. കഴിഞ്ഞാഴ്ചയാണ് വിദേശികൾക്ക് ഫാമിലി വിസ അനുവദിക
കുവൈറ്റ് സിറ്റി: സന്ദർശക വിസയിൽ കുടുംബത്തെയും ബന്ധുക്കളേയും കൊണ്ടുവരുന്നതിനുള്ള അടിസ്ഥാന ശമ്പള പരിധി ഉയർത്തിക്കൊണ്ട് ഉത്തരവായി. ഫാമിലി വിസ ലഭിക്കുന്നതിനുള്ള പരിധി 250 ദിനാറിൽ നിന്ന് 450 ദിനാറാക്കി വർധിപ്പിച്ചതിനു പിന്നാലെയാണ് വിസിറ്റ് വിസയ്ക്കുള്ള ശമ്പള പരിധി ഉയർത്തിയത്. ഭാര്യയെയോ മക്കളേയോ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് വിദേശികൾക്ക് 200 ദിനാർ അടിസ്ഥാന ശമ്പളം വേണമെന്നാണ് പുതിയ വ്യവസ്ഥ. നിലവിൽ 150 ദിനാറായിരുന്നതാണ് 200 ആക്കി ഉയർത്തിയത്.
അതേസമയം മാതാപിതാക്കളെയോ സഹോദരങ്ങളെയോ അടുത്ത ബന്ധുക്കളെയോ സ്‌പോൺസർ ചെയ്യണമെങ്കിൽ അടിസ്ഥാന ശമ്പളം 300 ദിനാർ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിൽ മാതാപിതാക്കളുടെ പ്രായം 50-ൽ താഴെയാകണം എന്നുണ്ട്. അമ്പതു വയസു കഴിഞ്ഞ മാതാപിതാക്കൾക്ക് വിസിറ്റ് വിസ അനുവദിക്കില്ല എന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കുന്നു. ഇതിൽ ഭാര്യയ്ക്കും മക്കൾക്കും സന്ദർശക വിസയിൽ മൂന്ന് മാസം രാജ്യത്ത് കഴിയാം. മറ്റുള്ളവർക്ക് ഒരുമാസം മാത്രമേ ഇവിടെ തങ്ങാനാകൂ.
കഴിഞ്ഞാഴ്ചയാണ് വിദേശികൾക്ക് ഫാമിലി വിസ അനുവദിക്കണമെങ്കിൽ അടിസ്ഥാന ശമ്പളം 450 ദിനാർ വേണമെന്ന് കുവൈറ്റ് അധികൃതർ ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ കുടുംബനാഥന്റെ ശമ്പളം മാത്രമേ അടിസ്ഥാന ശമ്പള പരിധിക്കായി പരിഗണിക്കുകയുള്ളൂ. സ്‌പോൺസർ ചെയ്യുന്നത് കുടുംബനാഥൻ ആയതുകൊണ്ടാണിത്. കുടുംബനാഥയാണ് സ്‌പോൺസർ എങ്കിൽ ഇതേ നിയമം തന്നെ ബാധകമായിരിക്കും.