- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മദ്യപാനത്തിന് ചിലവേറും; വില കുറഞ്ഞ മദ്യങ്ങളുടെ വില്പന നിരോധിക്കാൻ സർക്കാർ; മദ്യത്തിന് മിനിമം യൂണിറ്റ് വില നിശ്ചയിക്കാൻ പദ്ധതി
രാജ്യത്ത് വില കുറഞ്ഞ മദ്യങ്ങളുടെ വില്പന നിരോധിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഏറ്റവിം കൂടുതൽ മദ്യ ഉപയോഗം നടക്കുന്ന ക്രിസ്തുമസോടെ മദ്യത്തിന്റെ വില മിനിമം യൂണിറ്റാക്കാനാണ് തീരുമാനം. ഇത് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
മിനിമം യൂണിറ്റ് വിലനിർണ്ണയം അവതരിപ്പിക്കാനുള്ള നിയമനിർമ്മാണം 2018 ൽ പാസാക്കിയെങ്കിലും വിലയോ മറ്റ് കാര്യങ്ങളോ ഇത് വരെ നടപ്പാക്കിയിട്ടില്ല. വിലകുറഞ്ഞ മദ്യം വാങ്ങാൻ അതിർത്തി കടക്കുന്ന ആളുകളെ നിരുത്സാഹപ്പെടുത്തുന്നതിനായി വടക്കൻ അയർലൻഡിന് സമാനമായ വില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ മുമ്പ് അറിയിച്ചിരുന്നു.
ഒരു ഗ്രാം മദ്യത്തിന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ വില 10 സെന്റാണെന്ന് ് പബ്ലിക് ഹെൽത്ത് (മദ്യം) നിയമം 2018 പറയുന്നു. ഒരു സ്റ്റാൻഡേർഡ് ഡ്രിങ്കിൽ 10 ഗ്രാം മദ്യം ഉള്ളതിനാൽ, നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ വില 1 യൂറോ ആയിരിക്കും.