- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അടുത്ത ആഴ്‌ച്ച മുതൽ വേതന നിരക്ക് ഉയരും; രാജ്യത്തെ മിനിമം വേതന നിരത്തിൽ 3.3 ശതമാനം വർദ്ധനവ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ; ഇനി വേതനം മണിക്കൂറിൽ 18.29 ഡോളർ
രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതന നിരക്ക് അടുത്ത ആഴ്‌ച്ച മുതൽ ഉയരും. മിനിമം വേതനം നിരക്കിൽ 3.3 ശതമാനം വർദ്ധനവാണ് നടപ്പിലാകുന്നത്. തീരുമാനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെയർ വർക്ക് കമ്മീഷൻ അറിയിച്ചു.ആഴ്ചയിൽ 694.90 ഡോളർ എന്ന നിലയിലാവും വേതന വർദ്ധനവ് നടപ്പിലാക്കുന്നത്. അതായത് മണിക്കൂറിൽ 18.29 ഡോളർ എന്നതാവും കണക്ക്.നിലവിൽ മണിക്കൂറിൽ 17.70 ഡോളർ ആണ് മിനിമം വേതനം . ഇതാണ് 18.29 ഡോളർ ആയി ഉയർത്തുന്നത്. യൂണിയൻ മുൻപോട്ടു വച്ച വേതന വർധനവിന്റെ പകുതിയാണിത്. എന്നാൽ തൊഴിലുടമകൾ അഭ്യർത്ഥിച്ച വേതനത്തിലും ഇരട്ടിയിലധികമായാണ് വർദ്ധനവ് നടപ്പിലാക്കുന്നത് .രാജ്യത്ത് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഏതാണ്ട് 2.3 മില്ല്യൺ ആളുകൾക്ക് ഈ വർദ്ധനവ് ആശ്വാസകരമാകുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്. അതേസമയം, ഹോസ്പിറ്റാലിറ്റി, ഫർമസി, ഫാസ്റ്റ് ഫുഡ്, റീറ്റെയ്ൽ, റെസ്റ്റോറന്റ് മേഖലകളിൽ പെനാൽറ്റി റേറ്റ് വെട്ടിക്കുറക്കാൻ ഫെയർ വർക്ക് കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാറ്റവും ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന്
രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതന നിരക്ക് അടുത്ത ആഴ്‌ച്ച മുതൽ ഉയരും. മിനിമം വേതനം നിരക്കിൽ 3.3 ശതമാനം വർദ്ധനവാണ് നടപ്പിലാകുന്നത്. തീരുമാനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെയർ വർക്ക് കമ്മീഷൻ അറിയിച്ചു.ആഴ്ചയിൽ 694.90 ഡോളർ എന്ന നിലയിലാവും വേതന വർദ്ധനവ് നടപ്പിലാക്കുന്നത്. അതായത് മണിക്കൂറിൽ 18.29 ഡോളർ എന്നതാവും കണക്ക്.നിലവിൽ മണിക്കൂറിൽ 17.70 ഡോളർ ആണ് മിനിമം വേതനം . ഇതാണ് 18.29 ഡോളർ ആയി ഉയർത്തുന്നത്.
യൂണിയൻ മുൻപോട്ടു വച്ച വേതന വർധനവിന്റെ പകുതിയാണിത്. എന്നാൽ തൊഴിലുടമകൾ അഭ്യർത്ഥിച്ച വേതനത്തിലും ഇരട്ടിയിലധികമായാണ് വർദ്ധനവ് നടപ്പിലാക്കുന്നത് .രാജ്യത്ത് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഏതാണ്ട് 2.3 മില്ല്യൺ ആളുകൾക്ക് ഈ വർദ്ധനവ് ആശ്വാസകരമാകുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഹോസ്പിറ്റാലിറ്റി, ഫർമസി, ഫാസ്റ്റ് ഫുഡ്, റീറ്റെയ്ൽ, റെസ്റ്റോറന്റ് മേഖലകളിൽ പെനാൽറ്റി റേറ്റ് വെട്ടിക്കുറക്കാൻ ഫെയർ വർക്ക് കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാറ്റവും ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ കമ്മീഷൻ അറിയിച്ചു.