- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റേൺഷിപ്പുകാരുടെ എണ്ണം കുറഞ്ഞുവരുന്നു; ഇന്റേണുകൾക്ക് മിനിമം വേജ് നിർത്തലാക്കാൻ മെർക്കലിനു മേൽ സമ്മർദം
ബെർലിൻ: ഇന്റേണുകൾക്ക് മിനിമം വേജ് നിർത്തലാക്കാൻ ചാൻസലർ മെർക്കലിനു മേൽ പാർട്ടിയംഗങ്ങളിൽ നിന്ന് സമ്മർദം. ഇന്റേണുകൾക്ക് മിനിമം വേജ് നടപ്പിലാക്കിത്തുടങ്ങിയതോടെ ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട് എന്ന കാരണത്താലാണ് ഭരണകക്ഷിയംഗങ്ങൾ ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് രാജ്യത്ത് ആദ്യമായി മിനിമം വേജ് പദ്ധതി നടപ്പിലാക്കിയത്. മിനിമം വേജ് പദ്ധതി മൂലം രാജ്യത്ത് 3.7 മില്യൺ തൊഴിലാളികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ഇതിന്റെ പ്രയോജനം ഇന്റേണുകൾക്ക് ഒട്ടും തന്നെ ലഭ്യമാകുന്നില്ല എന്നതാണ് ഒരു വിഭാഗം ആൾക്കാർ അഭിപ്രായപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ബിരുദ പഠനം പൂർത്തിയാക്കിയവരും നിർബന്ധിതമല്ലാത്ത ഇന്റേൺഷിപ്പ് ചെയ്യുന്നവരും മൂന്നു മാസം പിന്നിട്ടാൽ മണിക്കൂറിന് 8.50 യൂറോ എന്ന തോതിൽ മിനിമം വേജിന് അർഹരാണ്. തന്മൂലം ഇന്റേൺഷിപ്പിന് ആളെ എടുക്കാൻ കമ്പനികൾ മടിക്കുകയും രാജ്യമെമ്പാടും ഇന്റേൺഷിപ്പ് പൊസിഷനുകൾ കുറഞ്ഞുവരുന്നുവെന്നും കാട്ടിയാണ് ഭരണകക്ഷിയംഗങ്ങൾ ചാൻസലർക്കു മേൽ സമ്മർദം ചെല
ബെർലിൻ: ഇന്റേണുകൾക്ക് മിനിമം വേജ് നിർത്തലാക്കാൻ ചാൻസലർ മെർക്കലിനു മേൽ പാർട്ടിയംഗങ്ങളിൽ നിന്ന് സമ്മർദം. ഇന്റേണുകൾക്ക് മിനിമം വേജ് നടപ്പിലാക്കിത്തുടങ്ങിയതോടെ ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട് എന്ന കാരണത്താലാണ് ഭരണകക്ഷിയംഗങ്ങൾ ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് രാജ്യത്ത് ആദ്യമായി മിനിമം വേജ് പദ്ധതി നടപ്പിലാക്കിയത്. മിനിമം വേജ് പദ്ധതി മൂലം രാജ്യത്ത് 3.7 മില്യൺ തൊഴിലാളികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ഇതിന്റെ പ്രയോജനം ഇന്റേണുകൾക്ക് ഒട്ടും തന്നെ ലഭ്യമാകുന്നില്ല എന്നതാണ് ഒരു വിഭാഗം ആൾക്കാർ അഭിപ്രായപ്പെടുന്നത്.
യൂണിവേഴ്‌സിറ്റി ബിരുദ പഠനം പൂർത്തിയാക്കിയവരും നിർബന്ധിതമല്ലാത്ത ഇന്റേൺഷിപ്പ് ചെയ്യുന്നവരും മൂന്നു മാസം പിന്നിട്ടാൽ മണിക്കൂറിന് 8.50 യൂറോ എന്ന തോതിൽ മിനിമം വേജിന് അർഹരാണ്. തന്മൂലം ഇന്റേൺഷിപ്പിന് ആളെ എടുക്കാൻ കമ്പനികൾ മടിക്കുകയും രാജ്യമെമ്പാടും ഇന്റേൺഷിപ്പ് പൊസിഷനുകൾ കുറഞ്ഞുവരുന്നുവെന്നും കാട്ടിയാണ് ഭരണകക്ഷിയംഗങ്ങൾ ചാൻസലർക്കു മേൽ സമ്മർദം ചെലുത്തുന്നത്. ഇന്റേണുകൾക്ക് മിനിമം വേജ് നിർത്തലാക്കിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.