- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വെസ്റ്റേൺ ഓസ്ട്രേലിയയിൽ മിനിമം വേജ് വർധിപ്പിക്കുന്നു; ആഴ്ചയിൽ 30 ഡോളർ വർധിപ്പിക്കണമെന്ന യൂണിയന്റെ ആവശ്യം തള്ളി സർക്കാർ; 8.50 ഡോളർ വർധനയുമായി സർക്കാർ മുന്നോട്ട്
പെർത്ത്: മിനിമം വേജ് വർധന നടപ്പാക്കാൻ ഒരുങ്ങി വെസ്റ്റേൺ ഓസ്‌ട്രേലിയ. ആഴ്ചയിൽ 8.50 ഡോളർ വർധിപ്പിക്കാനാണ് സർക്കാർ നീക്കം. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന വേജ് വർധനയിൽ പക്ഷേ യൂണിയനുകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആഴ്ചയിൽ 30 ഡോളർ വർധിപ്പിക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ മിനിമം വേജ് ആഴ്ചയിൽ 679.90 ഡോളർ ആണ്. മിനിമം വേജിൽ 4.4 ശതമാനം വർധന വരുത്തി ആഴ്ചയിൽ 30 ഡോളർ നിരക്കിൽ വർധിപ്പിക്കണമെന്നാണ് യൂണിയനുകൾ ശക്തമായി ആവശ്യപ്പെടുന്നത്. ലോ പെയ്ഡ് വർക്കർമാരും വെസ്റ്റേൺ ഓസ്‌ട്രേലിയയിലുള്ള മറ്റു തൊഴിലാളികളും തമ്മിലുള്ള വേജ് ഗ്യാപ് കുറയ്ക്കുന്നതിന് ആഴ്ചയിൽ 30 ഡോളർ എന്ന തോതിൽ വേജ് വർധന ആവശ്യമെന്ന് യൂണിയൻ വെസ്‌റ്റേൺ ഓസ്‌ട്രേലിയ വാദിക്കുന്നു. മിനിമം വേജ് വേതനം പറ്റുന്ന തൊഴിലാളികൾക്ക് മറ്റു മേഖലകളിലുള്ളവരെക്കാൾ കുറഞ്ഞ നിരക്കിലാണ് വേതനം ലഭ്യമാകുന്നതെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. നാണ്യപ്പെരുപ്പത്തെക്കാൾ കൂടുതലായി ജീവിതച്ചെലവുകൾ വർധിച്ചുവരുന്നതായും കടം പെരുകാതെ നിത
പെർത്ത്: മിനിമം വേജ് വർധന നടപ്പാക്കാൻ ഒരുങ്ങി വെസ്റ്റേൺ ഓസ്‌ട്രേലിയ. ആഴ്ചയിൽ 8.50 ഡോളർ വർധിപ്പിക്കാനാണ് സർക്കാർ നീക്കം. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന വേജ് വർധനയിൽ പക്ഷേ യൂണിയനുകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആഴ്ചയിൽ 30 ഡോളർ വർധിപ്പിക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ സംസ്ഥാനത്തെ മിനിമം വേജ് ആഴ്ചയിൽ 679.90 ഡോളർ ആണ്. മിനിമം വേജിൽ 4.4 ശതമാനം വർധന വരുത്തി ആഴ്ചയിൽ 30 ഡോളർ നിരക്കിൽ വർധിപ്പിക്കണമെന്നാണ് യൂണിയനുകൾ ശക്തമായി ആവശ്യപ്പെടുന്നത്. ലോ പെയ്ഡ് വർക്കർമാരും വെസ്റ്റേൺ ഓസ്‌ട്രേലിയയിലുള്ള മറ്റു തൊഴിലാളികളും തമ്മിലുള്ള വേജ് ഗ്യാപ് കുറയ്ക്കുന്നതിന് ആഴ്ചയിൽ 30 ഡോളർ എന്ന തോതിൽ വേജ് വർധന ആവശ്യമെന്ന് യൂണിയൻ വെസ്‌റ്റേൺ ഓസ്‌ട്രേലിയ വാദിക്കുന്നു.
മിനിമം വേജ് വേതനം പറ്റുന്ന തൊഴിലാളികൾക്ക് മറ്റു മേഖലകളിലുള്ളവരെക്കാൾ കുറഞ്ഞ നിരക്കിലാണ് വേതനം ലഭ്യമാകുന്നതെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. നാണ്യപ്പെരുപ്പത്തെക്കാൾ കൂടുതലായി ജീവിതച്ചെലവുകൾ വർധിച്ചുവരുന്നതായും കടം പെരുകാതെ നിത്യച്ചെലവുകൾ സാധിക്കണമെങ്കിൽ യോജിച്ച രീതിയിലുള്ള ശമ്പള വർധന വേണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.
യൂണിയനുകൾ ആവശ്യപ്പെട്ട 4.4 ശതമാനത്തിനു പകരം സംസ്ഥാന സർക്കാർ നിലവിൽ 1.25 ശതമാനം വർധനയാണ് മിനിമം വേജിൽ വരുത്താൻ ഉദ്ദേശിക്കുന്നത്. കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിന് ആനുപാതികമായി മാത്രമാണ് സർക്കാർ മിനിമം വേജ് സ്ഥിരപ്പെടുത്തുന്നത്.