- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനിമം വേജ് വർധനയ്ക്കെതിരേ എംപ്ലോയർമാർ; ദേശീയ വേതന വർധന ഇനിയും ന്യായീകരിക്കാനാവില്ലെന്ന് സംഘടന
ഡബ്ലിൻ: ദേശീയ മിനിമം വേജ് ഇനിയും വർധിപ്പിക്കേണ്ടതില്ലെന്ന് എംപ്ലോയർമാർ. ഈ വർഷം ജനുവരി ആദ്യമാണ് രാജ്യത്ത് മിനിമം വേജ് 50 സെന്റ് ഉയർത്തി മണിക്കൂറിന് 9.15 യൂറോയാക്കി വർധിപ്പിച്ചത്. മിനിമം വേജ് പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ലോ പേ കമ്മീഷൻ ഈ വർഷം അവസാനം ഇക്കാര്യത്തിൽ പുനരാലോചന നടത്താനിരിക്കേയാണ് എംപ്ലോയർമാരുടെ സംഘടന രംഗത്തെത്തിയത്. 2015-ൽ മിനിമം വേജ് വർധന 50 സെന്റ് ആക്കുകയെന്നത് ഒരു തെറ്റായിപ്പോയെന്നും ഈ വർഷമെങ്കിലും ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് എംപ്ലോയർമാരുടെ സംഘടനയായ Ibec വ്യക്തമാക്കുന്നത്. അയർലണ്ടിലെ കുറഞ്ഞവേതനം യുകെയിലെതിനേക്കാൾ ഏഴു ശതമാനം കൂടുതലാണെന്നും ഇനിയും ഇക്കാര്യത്തിലുള്ള വർധനയ്ക്ക് ന്യായീകരണമില്ലെന്നുമാണ് സംഘടന പറയുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്ത് കടക്കുന്നതോടെ കുറഞ്ഞ വേതനത്തിൽ ഉള്ള അന്തരം 40 സെന്റായി മാറും. ആഗോള സാമ്പത്തികരംഗത്ത് അസ്ഥിരത പ്രകടമാകുമ്പോൾ കുറഞ്ഞ വേതനം കൂട്ടുന്നത് ന്യായീകരിക്കാനാവില്ല. പണപ്പെരുപ്പ നിരക്ക് പൂജ്യമായിരിക്കുമ്പോൾ ന
ഡബ്ലിൻ: ദേശീയ മിനിമം വേജ് ഇനിയും വർധിപ്പിക്കേണ്ടതില്ലെന്ന് എംപ്ലോയർമാർ. ഈ വർഷം ജനുവരി ആദ്യമാണ് രാജ്യത്ത് മിനിമം വേജ് 50 സെന്റ് ഉയർത്തി മണിക്കൂറിന് 9.15 യൂറോയാക്കി വർധിപ്പിച്ചത്. മിനിമം വേജ് പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ലോ പേ കമ്മീഷൻ ഈ വർഷം അവസാനം ഇക്കാര്യത്തിൽ പുനരാലോചന നടത്താനിരിക്കേയാണ് എംപ്ലോയർമാരുടെ സംഘടന രംഗത്തെത്തിയത്.
2015-ൽ മിനിമം വേജ് വർധന 50 സെന്റ് ആക്കുകയെന്നത് ഒരു തെറ്റായിപ്പോയെന്നും ഈ വർഷമെങ്കിലും ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് എംപ്ലോയർമാരുടെ സംഘടനയായ Ibec വ്യക്തമാക്കുന്നത്. അയർലണ്ടിലെ കുറഞ്ഞവേതനം യുകെയിലെതിനേക്കാൾ ഏഴു ശതമാനം കൂടുതലാണെന്നും ഇനിയും ഇക്കാര്യത്തിലുള്ള വർധനയ്ക്ക് ന്യായീകരണമില്ലെന്നുമാണ് സംഘടന പറയുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്ത് കടക്കുന്നതോടെ കുറഞ്ഞ വേതനത്തിൽ ഉള്ള അന്തരം 40 സെന്റായി മാറും. ആഗോള സാമ്പത്തികരംഗത്ത് അസ്ഥിരത പ്രകടമാകുമ്പോൾ കുറഞ്ഞ വേതനം കൂട്ടുന്നത് ന്യായീകരിക്കാനാവില്ല. പണപ്പെരുപ്പ നിരക്ക് പൂജ്യമായിരിക്കുമ്പോൾ നിരക്ക് ഉയർത്തുന്നത് തെറ്റാണെന്നും ഐബെക് ഡയറക്ടർ ഓഫ് എംപ്ലോയർ റിലേഷൻ മേയി മക്എൽവീ പറയുന്നു.