- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാലിഫോർണിയയിലും മിനിമം വേജ് പുതുക്കി; സംസ്ഥാനത്തൊട്ടാകെ മണിക്കൂറിന് 15 ഡോളർ ആക്കും
കാലിഫോർണിയ: കാലിഫോർണിയയിൽ മിനിമം വേജ് പുതുക്കാനുള്ള നടപടിക്ക് സ്റ്റേറ്റ് അസംബ്ലിയും സ്റ്റേറ്റ് സെനറ്റും പിന്തുണയേകി. മിനിമം വേജ് മണിക്കൂറിന് 15 ഡോളർ ആയി വർധിപ്പിച്ച ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതിയും ഇതോടെ കാലിഫോർണിയയ്ക്കായി. നിലവിൽ മണിക്കൂറിന് പത്തു ഡോളർ എന്നുള്ള മിനിമം വേജ് വർഷവും ഓരോ ഡോളർ ആക്കി ഉയർത്തി 2022-ഓടെ മണിക്കൂറിന് 15 ഡോളർ എന്ന നിലയിലെത്തിക്കും. അടുത്ത ജനുവരിയിൽ മിനിമം വേജ് സംസ്ഥാനത്തൊട്ടാകെ മണിക്കൂറിന് 10.50 ഡോളർ എന്ന് വർധിപ്പിക്കും. 2018 ജനുവരിയിൽ ഇത് 11 ഡോളർ ആക്കും. അതേസമയം സംസ്ഥാന സാമ്പത്തികാവസ്ഥ പിന്നോക്കം പോകുകയോ ബജറ്റ് പ്രതിസന്ധി ഉടലെടുക്കുകയോ ചെയ്താൽ മിനിമം വേജ് വർധിപ്പിക്കുന്ന നടപടി മെല്ലെയാക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ലോസ് ആഞ്ചലസും സാൻ ഫ്രാൻസിസ്‌കോയും മിനിമം വേജ് മണിക്കൂറിന് 15 ഡോളർ ആക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിൽ 2020-ഓടെ മിനിമം വേജ് 15 ഡോളർ ആക്കുമെന്നാണ് പ്രഖ്യാപനം. മിനിമം വേജ് 15 ഡോളർ ആക്കുന്ന ഏറ്റവും വലിയ സിറ്റി എന്ന ഖ്യാതിയാണ് അതുവഴി ലോസ്
കാലിഫോർണിയ: കാലിഫോർണിയയിൽ മിനിമം വേജ് പുതുക്കാനുള്ള നടപടിക്ക് സ്റ്റേറ്റ് അസംബ്ലിയും സ്റ്റേറ്റ് സെനറ്റും പിന്തുണയേകി. മിനിമം വേജ് മണിക്കൂറിന് 15 ഡോളർ ആയി വർധിപ്പിച്ച ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതിയും ഇതോടെ കാലിഫോർണിയയ്ക്കായി. നിലവിൽ മണിക്കൂറിന് പത്തു ഡോളർ എന്നുള്ള മിനിമം വേജ് വർഷവും ഓരോ ഡോളർ ആക്കി ഉയർത്തി 2022-ഓടെ മണിക്കൂറിന് 15 ഡോളർ എന്ന നിലയിലെത്തിക്കും.
അടുത്ത ജനുവരിയിൽ മിനിമം വേജ് സംസ്ഥാനത്തൊട്ടാകെ മണിക്കൂറിന് 10.50 ഡോളർ എന്ന് വർധിപ്പിക്കും. 2018 ജനുവരിയിൽ ഇത് 11 ഡോളർ ആക്കും. അതേസമയം സംസ്ഥാന സാമ്പത്തികാവസ്ഥ പിന്നോക്കം പോകുകയോ ബജറ്റ് പ്രതിസന്ധി ഉടലെടുക്കുകയോ ചെയ്താൽ മിനിമം വേജ് വർധിപ്പിക്കുന്ന നടപടി മെല്ലെയാക്കാൻ ഗവർണർക്ക് അധികാരമുണ്ട്.
ലോസ് ആഞ്ചലസും സാൻ ഫ്രാൻസിസ്‌കോയും മിനിമം വേജ് മണിക്കൂറിന് 15 ഡോളർ ആക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിൽ 2020-ഓടെ മിനിമം വേജ് 15 ഡോളർ ആക്കുമെന്നാണ് പ്രഖ്യാപനം. മിനിമം വേജ് 15 ഡോളർ ആക്കുന്ന ഏറ്റവും വലിയ സിറ്റി എന്ന ഖ്യാതിയാണ് അതുവഴി ലോസ് ആഞ്ചലസിന് ലഭിച്ചിരിക്കുന്നത്.