- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഏപ്രിൽ ഒന്നു മുതൽ മിനിമം വേജ് നിരക്കിലും നികുതിയിലും മാറ്റം; വേതനം മണിക്കൂറിൽ 20 ഡോളറായി ഉയരും; 180,000 ഡോളറിന് മുകളിൽ വരുമാനക്കാർക്ക 39 ശതമാനം പുതിയ ടോപ്പ് ടാക്സ് നിരക്ക്
വരുന്ന ഏപ്രിൽ മാസം ഒന്ന് മുതൽ രണ്ട് മാറ്റങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. അതിൽ പ്രധാനം തൊഴിലാളികളുടെ മിനിമം വേതനം വർദ്ധനവാണ്.മിനിമം വേതനം മണിക്കൂറിൽ 18.90 ഡോളറിൽ നിന്ന് മണിക്കൂറിന് 20 ഡോളറായി ഉയരും.
മിനിമം വേതനത്തിൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന ആളുകൾക്ക് നികുതി നൽകുന്നതിന് മുമ്പായി ഓരോ ആഴ്ചയും 44 ഡോളർ കൂടി നൽകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഏകദേശം 175,500 ന്യൂസിലാന്റുകാർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷ.പരിശീലനക്കാർക്കും തുടക്കകാർക്കും ഉള്ള മിനിമം വേതനം മണിക്കൂറിൽ 16 ഡോളറായി ഉയരും, മുതിർന്നവരുടെ മിനിമം വേതനത്തിന്റെ 80 ശതമാനമായി തുടരും.
മറ്റൊരു പ്രധാന മാറ്റം വരാൻ പോകുന്നത് നികുതി വർദ്ധനവാണ്.180,000 ഡോളറിന് മുകളിൽ വരുമാനമുള്ളവർക്ക് വ്യക്തിഗത വരുമാനത്തിന്റെ 39 ശതമാനം പുതിയ ടോപ്പ് ടാക്സ് നിരക്ക് ഏപ്രിൽ 1 മുതൽ ബാധകമായിരിക്കും.ഈ മാറ്റം രണ്ട് ശതമാനം വരുമാനക്കാരെ ബാധിക്കുമെന്നും 2021 സാമ്പത്തിക വർഷത്തിൽ 550 മില്യൺ ഡോളർ അധികമായി നൽകുമെന്നും സർക്കാർ കണക്കാക്കി.