- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
21 സംസ്ഥാനങ്ങളിൽ ഈയാഴ്ച മിനിമം വേജ് വർധിപ്പിക്കും; ഉയരുന്നത് 2.4 മില്യൺ വർക്കർമാരുടെ വരുമാനം
ന്യൂയോർക്ക്: പുതുവർഷത്തോടെ 21 സംസ്ഥാനങ്ങളിൽ കൂടി മിനിമം വേജ് വർധിപ്പിക്കുന്നു. 2014-ൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ അടിസ്ഥാന ശമ്പളം വർധിപ്പിച്ചതിനു പിന്നാലെയാണ് 2015 പിറക്കുന്നതോടെ 21 സംസ്ഥാനങ്ങളിൽ കൂടി മിനിമം വേജ് വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് ഷിക്കാഗോയിലും ലൂയിസ് വില്ലിയിലും മിനിമം വേജ് വർധിപ്പിച്ചുകൊണ്ട് നിയമ
ന്യൂയോർക്ക്: പുതുവർഷത്തോടെ 21 സംസ്ഥാനങ്ങളിൽ കൂടി മിനിമം വേജ് വർധിപ്പിക്കുന്നു. 2014-ൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ അടിസ്ഥാന ശമ്പളം വർധിപ്പിച്ചതിനു പിന്നാലെയാണ് 2015 പിറക്കുന്നതോടെ 21 സംസ്ഥാനങ്ങളിൽ കൂടി മിനിമം വേജ് വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് ഷിക്കാഗോയിലും ലൂയിസ് വില്ലിയിലും മിനിമം വേജ് വർധിപ്പിച്ചുകൊണ്ട് നിയമം പാസായത്. വരുമാനം കുറഞ്ഞവർക്ക് ഏറെ ആശ്വാസകരമാകുന്ന മിനിമം വേജ് വർധന മൂലം 2.4 മില്യൺ വർക്കർമാർക്കാണ് പ്രയോജനപ്പെടുക.
മിനിമം വേജ് വർധിപ്പിക്കുന്നതോടെ ഇവരുടെ വരുമാനം ശരാശരി ഒരു ഡോളർ മുതൽ എട്ടു ഡോളർ വരെ വർധിക്കും. നിലവിൽ മണിക്കൂറിന് 7.25 ഡോളർ ആണ് ഫെഡറൽ വേജ്. മിനിമം വേജ് കൂടാതെ 1.9 മില്യൺ വർക്കർമാർക്ക് ശമ്പള വർധന ഉണ്ടാകുമെന്നാണ് ഇക്കണോമിക് പോളിസി ഇൻസ്റ്റിറ്റിയൂട്ട് വെളിപ്പെടുത്തുന്നത്.
അലാസ്‌ക, അർക്കൻസാസ്, നെബ്രാസ്‌ക, സൗത്ത് ഡക്കോട എന്നിവിടങ്ങളിൽ മിനിമം വേജ് വർധിപ്പിക്കാനുള്ള നടപടികൾ നവംബറിൽ തുടങ്ങിയതാണ്. 21 സംസ്ഥാനങ്ങളിലും ജനുവരി ഒന്നു മുതൽ മിനിമം വേജ് വർധന നടപ്പിലാകും. എന്നാൽ ന്യൂയോർക്കിൽ മാത്രം ഡിസംബർ 31 നു തന്നെ മിനിമം വേജ് വർധന പ്രാബല്യത്തിലാകും. 2015 തുടക്കത്തോടെ 29 സംസ്ഥാനങ്ങളിൽ ഫെഡറൽ സർക്കാരിന്റെ മിനിമം വേജിനേക്കാൾ ഉയർന്ന വേജ് ലഭിക്കും. ഫെഡറൽ മിനിമം വേജ് 10.10 ഡോളർ ആയി വർധിപ്പിക്കണമെന്നുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ നിർദേശമടങ്ങിയ ബിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലാണ്.