- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
സിപിഐ(എം) സഖാക്കൾക്ക് മിനിമം കൂലി കിട്ടുമോ? മുഴുവൻ സമയ നേതാക്കളുടെ വേതനം 15000 രൂപയാക്കണമെന്ന യച്ചൂരിയുടെ നിർദ്ദേശം നടപ്പാക്കാൻ സാധ്യത; പാർട്ടി പ്രവർത്തനത്തിന് ഡിഎയും പരിഗണനയിൽ
ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടങ്ങാനിരിക്കെ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദൽ നിർദ്ദേശങ്ങൾ ചർച്ചയാകുന്നു. സിപിഐ(എം) നേതാക്കളുടെ വ്യക്തിതാൽപ്പര്യങ്ങൾ തിരുത്താതെ പാർട്ടിയുടെ ലക്ഷ്യവും നയങ്ങളും നടപ്പാക്കാനാവില്ലെന്ന് യച്ചൂരിയുടെ അഭിപ്രായം സംസ്ഥാന സമ്മേളനത്തിലും സജീവമാകും. വി എസ് അച്യുതാ
ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടങ്ങാനിരിക്കെ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദൽ നിർദ്ദേശങ്ങൾ ചർച്ചയാകുന്നു. സിപിഐ(എം) നേതാക്കളുടെ വ്യക്തിതാൽപ്പര്യങ്ങൾ തിരുത്താതെ പാർട്ടിയുടെ ലക്ഷ്യവും നയങ്ങളും നടപ്പാക്കാനാവില്ലെന്ന് യച്ചൂരിയുടെ അഭിപ്രായം സംസ്ഥാന സമ്മേളനത്തിലും സജീവമാകും. വി എസ് അച്യുതാനന്ദൻ ഈ നിലപാടുകളെ പിന്തുണയ്ക്കുമെന്നാണ് സൂചന.
അടവു നയരേഖയിൽ തിരുത്ത് നിർദ്ദേശിച്ച് നൽകിയ കുറിപ്പിലാണ് യച്ചൂരി ഈ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. നേതാക്കൾക്കുള്ള വേതന പരിഷ്‌കരണവും യച്ചൂരി മുന്നോട്ട് വയ്ക്കുന്നുണ്ട്. മിനിമം കൂലി സഖാക്കൾക്കും പാർട്ടി നൽകണമെന്നാണ് ആവശ്യം. അവിദഗ്ദ്ധ തൊഴിലാളികൾക്ക് സിഐടി.യു ആവശ്യപ്പെടുന്ന മിനിമം കൂലിയായ 15000 രൂപയും ഡി.എയും മുഴുവൻ സമയ സഖാക്കൾക്ക് നൽകണം. ലോക്കൽ കമ്മറ്റി മുതൽ പി.ബി വരെയുള്ള മുഴുവൻ സമയ പ്രവർത്തകർക്ക് 3000 മുതൽ 7000 രൂപ വരെയാണ് നൽകുന്നത്. ഈ തുക കൊണ്ട് കുടുംബം പുലർത്താനാവില്ല. മറ്റു പ്രലോഭനങ്ങളിലേക്ക് പാർട്ടി അംഗങ്ങൾ വീഴാതിരിക്കാൻ ഇതാവശ്യമാണ്.
ഈ നിർദ്ദേശം കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ചതാണെങ്കിലും നടപ്പാക്കിയിട്ടില്ല. സഖാക്കളുടെ വരുമാനം ഉയർത്തുന്നതിലൂടെ മുഴുവൻ സമയ പ്രവർത്തനം യാഥാർത്ഥ്യമാകും. ജീവിത പ്രാരാബ്ധങ്ങൾ മൂലം പല നേതാക്കളും മറ്റ് ഇടപാടുകൾക്ക് സമയം ചെലവഴിക്കുന്നുണ്ട്. ഇത് സംഘടനയ്ക്ക് ദോഷം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ. സംഘടനാ ദൗർബല്യങ്ങൾ തിരുത്താൻ പാർട്ടി കോൺഗ്രസിനു ശേഷം പഌനം വിളിക്കാൻ തീരുമാനിച്ചത് യെച്ചൂരിയുടെ ആവശ്യ പ്രകാരമാണ്. എന്നാൽ തീരുമാനങ്ങൾ വേണ്ടത്ര കാര്യക്ഷ്മമായി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഇവ ഉയർത്തുന്നത്.
ശാസ്ത്രീയ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ പാർട്ടി സ്‌കൂളുകൾ തുടങ്ങണമെന്നതാണ് യെച്ചൂരിയുടെ മറ്റൊരു നിർദ്ദേശം. ആർഎസ്എസ് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ആശയപ്രചരണം നടത്തുന്നത് യെച്ചൂരി ചൂണ്ടിക്കാട്ടുന്നു. മൂന്ന് ടേം പൂർത്തിയാക്കുന്നതിനാൽ ഈ പാർട്ടി കോൺഗ്രസോടെ പ്രകാശ് കാരാട്ട് സ്ഥാനം ഒഴിയും. ഈ സാഹചര്യത്തിൽ അടുത്ത ജനറൽ സെക്രട്ടറിയാവുമെന്ന് പ്രതീക്ഷിക്കുന്ന യെച്ചൂരിയുടെ നിർദ്ദേശങ്ങൾ നാളെ ആലപ്പുഴയിൽ തുടങ്ങുന്ന സംസ്ഥാന സമ്മേളനവും ഗൗരവത്തോടെ ചർച്ചയായേക്കും.
സംസ്ഥാന നേതൃത്വത്തിനോട് പ്രകാശ് കാരാട്ടിനോടാണ് താൽപ്പര്യമെങ്കിലും യച്ചൂരിയുടെ വേതന പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളെ എല്ലാവരും അനുകൂലിക്കുമെന്നാണ് സൂചന. ഇതോടെ സർക്കാർ ജോലിക്ക് തുല്യമായ നിലയിലേക്ക് പാർട്ടി പ്രവർത്തനം മാറുമെന്ന വിമർശനവും ഉണ്ട്. എന്നാൽ പാർട്ടിക്ക് വേണ്ടി അധ്വാനിക്കുന്നവരുടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കണമെന്നാണ് മറുവിഭാഗത്തിന്റെ വാദം. മാറുന്ന കാലത്തിൽ ഇത് അനിവാര്യമാണ്. സ്വന്തം കുടുംബം നോക്കാതെ പാർട്ടി പ്രവർത്തനത്തിന് ആളെ കിട്ടില്ലെന്നും വാദമുണ്ട്.