- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിനിസോട്ട മലയാളി അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു
മിനിയാപ്പോളീസ്: മിനിസോട്ട മലയാളി അസോസിയേഷൻ (എംഎംഎ) വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.ഉച്ചഭക്ഷണത്തെതുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ബോണിയ ബിജുവും റോസ സാബുവും ചേർന്ന് ആഘോഷ പരിപാടികൾ മുകവുറ്റതാക്കി. തുടർന്ന് കുട്ടികളുടെ ഡാൻസ്, ക്രിസ്മസ് കരോൾ എന്നിവ നടന്നു. ക്രിസ്മസ് ട്രീ മത്സരത്തിൽ സിജോ ഒന്നാം സ്ഥാനവും കേക്കു മത്സരത്
മിനിയാപ്പോളീസ്: മിനിസോട്ട മലയാളി അസോസിയേഷൻ (എംഎംഎ) വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.
ഉച്ചഭക്ഷണത്തെതുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ബോണിയ ബിജുവും റോസ സാബുവും ചേർന്ന് ആഘോഷ പരിപാടികൾ മുകവുറ്റതാക്കി. തുടർന്ന് കുട്ടികളുടെ ഡാൻസ്, ക്രിസ്മസ് കരോൾ എന്നിവ നടന്നു. ക്രിസ്മസ് ട്രീ മത്സരത്തിൽ സിജോ ഒന്നാം സ്ഥാനവും കേക്കു മത്സരത്തിൽ സിമി ജോയ്, സിന്ധു നായർ, സുമ നായർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫാ. ഏബ്രഹാം കൊച്ചുപുര ക്രിസ്മസ് സന്ദേശം നൽകി. പ്രസിഡന്റ് സുരേഷ് നായർ സ്വാഗതവും സെക്രട്ടറി ബിജു ആൻഡ്രൂസ് നന്ദിയും പറഞ്ഞു. അശ്വതി മുട്ടശേരിൽ അവതരാരകയായിരുന്നു.
തുടർന്ന് എംഎംഎയുടെ ബോർഡിലേക്കു പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരെ പരിചയപ്പെടുത്തി.
Next Story



