- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളുകളിൽ ആൺപെൺ വിവേചനത്തിനെതിരേ ഇക്വാളിറ്റി മന്ത്രി; ഇരുകൂട്ടർക്കും ഒരു സ്കൂൾ മതിയെന്ന് അദാൻ ഒ റിയോർഡിയൻ
ഡബ്ലിൻ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി വെവ്വേറെ സ്‌കൂളുകൾ വേണ്ടെന്നും അവർ ഒരുമിച്ചിരുന്ന് പഠിക്കട്ടെയെന്നും ഇക്വാളിറ്റി മന്ത്രി അദാൻ ഒ റിയോർഡിയൻ. ആൺകുട്ടികളെയും പെൺകുട്ടികളെയും വേറെ വേറെ ഇരുത്തുന്നതും അവർക്കായി വെവ്വേറെ സ്‌കൂളുകൾ നടത്തുന്നതും അവരുടെ പാഠ്യേതര വിഷയങ്ങളിലും സ്‌പോർട്‌സിലും മറ്റും പ്രകടമാണെന്നും മന്ത്ര
ഡബ്ലിൻ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി വെവ്വേറെ സ്‌കൂളുകൾ വേണ്ടെന്നും അവർ ഒരുമിച്ചിരുന്ന് പഠിക്കട്ടെയെന്നും ഇക്വാളിറ്റി മന്ത്രി അദാൻ ഒ റിയോർഡിയൻ. ആൺകുട്ടികളെയും പെൺകുട്ടികളെയും വേറെ വേറെ ഇരുത്തുന്നതും അവർക്കായി വെവ്വേറെ സ്‌കൂളുകൾ നടത്തുന്നതും അവരുടെ പാഠ്യേതര വിഷയങ്ങളിലും സ്‌പോർട്‌സിലും മറ്റും പ്രകടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാഷണൽ വിമൻസ് കൗൺസിൽ ഓഫ് അയർലണ്ട് (എൻഡബ്ല്യൂസിഐ) സംഘടിപ്പിച്ച ചർച്ചയിലാണ് മന്ത്രി ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
പെൺകുട്ടികൾ, ആൺകുട്ടികൾ എന്നിങ്ങനെ വേർതിരിച്ചു വിദ്യാഭ്യാസം നൽകുന്നത് മാറ്റേണ്ട സമയമായെന്നും രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഒരുമിച്ച് വിദ്യയഭ്യസിക്കുന്ന സാഹചര്യുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. ലിംഗവ്യത്യാസത്തിന്റെ പേരിൽ ആർക്കും ഒരു അവസരവും നഷ്ടപ്പെടുത്തിക്കൂടാ. സമൂഹത്തിന്റെ പൊതുനന്മയെക്കരുതി ലിംഗഭേദമില്ലാതെ ഏവർക്കും തുല്യത നൽകണമെന്നും അദാൻ ഒ റിയോർഡിയൻ ചൂണ്ടിക്കാട്ടി.
മന്ത്രിയെക്കൂടാതെ ചർച്ചയിൽ പങ്കെടുക്കാൻ മുപ്പതോളം പേർ എത്തിയിരുന്നു. സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങൾ, അബോർഷൻ തുടങ്ങിയ വിഷങ്ങളിൽ ചർച്ച അരങ്ങേറി. ഡബ്ലിൻ സെൻട്രൽ ബാങ്കിനു സമീപമായിരുന്നു ചർച്ച സംഘടിപ്പിച്ചത്. ചെറുപ്പക്കാർക്കിടയിൽ ലിംഗവിവേചനത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളെ പ്രഥമ വനിത സബീന ഹിഗ്ഗിൻസ് അപലപിച്ചു. യുവജനങ്ങളുടെ മേൽ പുതിയ മാദ്ധ്യമങ്ങൾ സമ്മർദം വർധിപ്പിക്കുകയാണെന്നും ബന്ധങ്ങളിൽ ഉലച്ചിലുകൾ വരുത്താൻ മാത്രമേ ഇവ സഹായകമാകുന്നുള്ളൂവെന്നും ഹിഗ്ഗിൻസ് ചൂണ്ടിക്കാട്ടി. ചെറുപ്പക്കാർക്ക് ആത്മവിശ്വാസം വളരാനുള്ള സാഹചര്യം ഒരുക്കണമെന്നും സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ചുവേണം അവർ പെരുമാറേണ്ടതെന്നും സബീന ഹിഗ്ഗിൻസ് വ്യക്തമാക്കി.