- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി അറിയാതെ പുതിയ നിയമനം: വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ ചീഫ് എൻജിനീയറുടെ കസേര തെറിച്ചു: ചുമതലയേറ്റ എക്സിക്യൂട്ടീവ് എൻജിനീയർക്കും പണി കൊടുത്ത് ജി സുധാകരൻ
ആലപ്പുഴ: മന്ത്രി അറിയാതെ നിയമനം നടത്തിയ എക്സിക്യൂട്ടിവ് എൻജിനിയറുടെയും നിയമനം ലഭിച്ച ചീഫ് എൻജിനീയറുടെയും കസേര തെറിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മണ്ഡലത്തിലാണ് സംഭവം. റോഡുപണിയുടെ മേൽനോട്ടച്ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനീയറുടെയും ഈ നിയമനം നടത്തിയ ചീഫ് എൻജിനീയറുടെയും കസേര തെറിച്ചു. മന്ത്രി അറിയാതെ നിയമനം നടത്തിയതിന്റെ പേരിലാണ് നടപടി. കിഫ്ബി ജോലികളുടെ ചുമതലയുള്ള ചീഫ് എൻജിനീയർ ജൂലിയറ്റ്, എക്സിക്യുട്ടീവ് എൻജിനീയർ പി.എസ്.റോയ് എന്നിവർക്കാണ് നിയമനത്തിന്ഡറെ പേരിൽ ഉടനടി പണി കിട്ടിയത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണവും മന്ത്രി ്േതടിയിട്ടുണ്ട്. അമ്പലപ്പുഴ- തിരുവല്ല റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി എക്സിക്യുട്ടീവ് എൻജിനീയർ പി.എസ്.റോയിയെ കഴിഞ്ഞ ദിവസം ജൂലിയറ്റ് നിയമിക്കുകയായിരുന്നു. ചുമതലയേറ്റയുടൻ എക്സിക്യുട്ടീവ് എൻജിനീയർ റോയ് ഈ റോഡിന്റെ കരാറെടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ ആളുകളെ ബന്ധപ്പെട്ട് മേൽനോട്ടച്ചുമതല ഇത് തനിക്കാണെന്ന് അറിയിച്ചു. കരാറുകാർ ഉടൻ തന്
ആലപ്പുഴ: മന്ത്രി അറിയാതെ നിയമനം നടത്തിയ എക്സിക്യൂട്ടിവ് എൻജിനിയറുടെയും നിയമനം ലഭിച്ച ചീഫ് എൻജിനീയറുടെയും കസേര തെറിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മണ്ഡലത്തിലാണ് സംഭവം. റോഡുപണിയുടെ മേൽനോട്ടച്ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനീയറുടെയും ഈ നിയമനം നടത്തിയ ചീഫ് എൻജിനീയറുടെയും കസേര തെറിച്ചു. മന്ത്രി അറിയാതെ നിയമനം നടത്തിയതിന്റെ പേരിലാണ് നടപടി.
കിഫ്ബി ജോലികളുടെ ചുമതലയുള്ള ചീഫ് എൻജിനീയർ ജൂലിയറ്റ്, എക്സിക്യുട്ടീവ് എൻജിനീയർ പി.എസ്.റോയ് എന്നിവർക്കാണ് നിയമനത്തിന്ഡറെ പേരിൽ ഉടനടി പണി കിട്ടിയത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണവും മന്ത്രി ്േതടിയിട്ടുണ്ട്.
അമ്പലപ്പുഴ- തിരുവല്ല റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി എക്സിക്യുട്ടീവ് എൻജിനീയർ പി.എസ്.റോയിയെ കഴിഞ്ഞ ദിവസം ജൂലിയറ്റ് നിയമിക്കുകയായിരുന്നു. ചുമതലയേറ്റയുടൻ എക്സിക്യുട്ടീവ് എൻജിനീയർ റോയ് ഈ റോഡിന്റെ കരാറെടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ ആളുകളെ ബന്ധപ്പെട്ട് മേൽനോട്ടച്ചുമതല ഇത് തനിക്കാണെന്ന് അറിയിച്ചു.
കരാറുകാർ ഉടൻ തന്നെ ഈ വിവരം മന്ത്രി സുധാകരനെ ഇക്കാര്യം ധരിപ്പിച്ചതോടെയാണ് പ്രശ്നം വഷളായത്. വകുപ്പു സെക്രട്ടറിക്കും ഈ നിയമനത്തെപ്പറ്റി അറിയില്ലെന്നു പറഞ്ഞതോടെ മന്ത്രി ചീഫ് എൻജിനീയറോട് വിശദീകരണം ചോദിച്ചു. ഉടനടി പ്രാബല്യത്തിൽ വരത്തക്കവിധം ചീഫ് എൻജിനീയറെ ഹെഡ്ക്വാർട്ടേഴ്സിലേക്കും എക്സിക്യുട്ടീവ് എൻജിനീയറെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി.
വിരമിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കെയാണ് ജൂലിയറ്റിനെതിരേ നടപടിയെടുത്തിരിക്കുന്നത്. പൊതുമരാമത്തു വകുപ്പ് തയ്യറാക്കിയ പ്ളാൻ അനുസരിച്ച് റോഡ്സ് വിഭാഗം എൻജിനീയറുടെ മേൽനോട്ടത്തിൽ ജോലി തുടരുന്നതിനിടെയായിരുന്നു പുതിയ സംഭവവികാസങ്ങൾ.