- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രാസൗകര്യങ്ങൾ പരിമിതമായ സമയത്ത് ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കും; ജനശതാബ്ദി ഉൾപ്പെടെ ട്രെയിനുകൾ പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ കുറവെന്ന പേരിൽ ജനശതാബ്ദി ഉൾപ്പെടെ ട്രെയിനുകൾ പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. യാത്രാസൗകര്യങ്ങൾ പരിമിതമായ സമയത്ത് ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കും. സർക്കാർ ഓഫീസുകൾ പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ ഹ്രസ്വദൂര ട്രെയിനുകൾ വേണമെന്നും മന്ത്രി ജി സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ബിനോയ് വിശ്വം എംപിയും നേരത്തെ ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തയച്ചിരുന്നു. സ്റ്റോപ്പുകൾ പഴയതുപോലെ നിലനിർത്തുകയും റിസർവേഷൻ ഇല്ലാത്ത യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്താൽ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്
Next Story