- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം പോക്കെറ്റിൽ നിന്നും പണം കൊടുക്കണമായിരുന്നെങ്കിൽ റഷ്യയിൽ ചെന്ന് ഇങ്ങനെ ഇന്ത്യൻ മൊബൈലിൽ നിന്നും വിളിക്കുമായിരുന്നോ? മന്ത്രി ആയിരക്കവേ വിദേശത്തു പോകുന്ന ആദ്യത്തെയാൾ ആണോ ജലീൽ? ചെറുതെങ്കിലും ജലീലിന്റെത് ഖജനാവ് കൊള്ളയും അഹന്തയും തന്നെ: ഇൻസ്റ്റന്റ് റസ്പോൺസ് കാണാം
ഇന്ത്യൻ ഫോൺ വിദേശത്തു നിന്നും ഉപയോഗിച്ചാൽ വമ്പൻ ബില്ലാകും എന്ന് തിരിച്ചറിയാനുള്ള വിവേകം മന്ത്രി ജലീലിന് ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുക്കണം ആയിരുന്നെങ്കിൽ റഷ്യയിൽ ചെന്ന് ഇങ്ങനെ ഇന്ത്യൻ മൊബൈലിൽ നിന്നും ജലീൽ വിളിക്കുമായിരുന്നോ? ഒരു കാർഡ് വാങ്ങി വിളിച്ചാൽ ലോക്കൽ കോളിനെക്കാൾ കുറച്ചേ ചെലവാകൂ എന്ന് ജലീലിന് അറിയില്ലായിരുന്നു എന്നാണോ? അവിടങ്ങളിൽ ലോക്കൽ കോൾ വിളിക്കുന്നതിലും ചെലവ് കുറവ് നാട്ടിലേക്കു വിളിക്കുന്നതാണ്. ഖജനാവിലെ പണത്തോടു അൽപ്പം എങ്കിലും പരിഗണന കൊടുത്തിരുന്നെങ്കിൽ ജലീൽ ഇത് ചെയ്യുമായിരുന്നില്ല. മന്ത്രി ആയിരക്കവേ വിദേശത്തു പോകുന്ന ആദ്യത്തെയാൾ ഒന്നുമല്ലല്ലോ ജലീൽ. ചെറുതെങ്കിലും ജലീലിന്റെത് ഖജനാവ് കൊള്ളയും അഹന്തയുമാണ്. ലളിത ജീവിതത്തിന്റെ പ്രതീകമായി ചിത്രീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുമ്പോൾ ഇത്തരം കൈപ്പിഴകൾ ഒഴിവാക്കണം. കാർഡ് വാങ്ങി വിളിക്കുകയോ വാട്‌സ് ആപ്പിലോ സ്‌കൈപ്പിലോ വിളിക്കുകയോ മറ്റെന്തെങ്കിലും സംവധാനം ഒരുക്കുകയോ ചെയ്യേണ്ടതായിരുന്നു. സംഭവ
ഇന്ത്യൻ ഫോൺ വിദേശത്തു നിന്നും ഉപയോഗിച്ചാൽ വമ്പൻ ബില്ലാകും എന്ന് തിരിച്ചറിയാനുള്ള വിവേകം മന്ത്രി ജലീലിന് ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുക്കണം ആയിരുന്നെങ്കിൽ റഷ്യയിൽ ചെന്ന് ഇങ്ങനെ ഇന്ത്യൻ മൊബൈലിൽ നിന്നും ജലീൽ വിളിക്കുമായിരുന്നോ? ഒരു കാർഡ് വാങ്ങി വിളിച്ചാൽ ലോക്കൽ കോളിനെക്കാൾ കുറച്ചേ ചെലവാകൂ എന്ന് ജലീലിന് അറിയില്ലായിരുന്നു എന്നാണോ? അവിടങ്ങളിൽ ലോക്കൽ കോൾ വിളിക്കുന്നതിലും ചെലവ് കുറവ് നാട്ടിലേക്കു വിളിക്കുന്നതാണ്.
ഖജനാവിലെ പണത്തോടു അൽപ്പം എങ്കിലും പരിഗണന കൊടുത്തിരുന്നെങ്കിൽ ജലീൽ ഇത് ചെയ്യുമായിരുന്നില്ല. മന്ത്രി ആയിരക്കവേ വിദേശത്തു പോകുന്ന ആദ്യത്തെയാൾ ഒന്നുമല്ലല്ലോ ജലീൽ. ചെറുതെങ്കിലും ജലീലിന്റെത് ഖജനാവ് കൊള്ളയും അഹന്തയുമാണ്. ലളിത ജീവിതത്തിന്റെ പ്രതീകമായി ചിത്രീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുമ്പോൾ ഇത്തരം കൈപ്പിഴകൾ ഒഴിവാക്കണം.
കാർഡ് വാങ്ങി വിളിക്കുകയോ വാട്‌സ് ആപ്പിലോ സ്‌കൈപ്പിലോ വിളിക്കുകയോ മറ്റെന്തെങ്കിലും സംവധാനം ഒരുക്കുകയോ ചെയ്യേണ്ടതായിരുന്നു. സംഭവിച്ചത് ജലീലിന്റെ ഓഫിസിന് പറ്റിയ ഗുരുതരമായ പിഴവാണ്. വാർത്ത എഴുതിയ മനോരമയെ പഴി പറയാതെ ഖജനാവിനോടുള്ള ഉത്തരവാദിത്തം നിറവേറ്റിയാൽ എന്നു സമ്മതിച്ച് തെറ്റു തിരുത്തണം.
ഒരു മന്ത്രിക്ക് വിദേശ യാത്ര ചെയ്യുമ്പോൾ നാടുമായും വീടുമായും പ്രത്യേകിച്ച് ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ടും പലരേയും ഫോൺ വിളിക്കേണ്ടതായി വരും. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് ഫോൺ വിളിക്കുന്നത് വളരെ ചെലവ് കുറഞ്ഞ ഒന്നാണെന്നിരിക്കെ മന്ത്രി ഇന്ത്യൻ ഫോണിൽ തന്നെ വിളിച്ച് നടത്തിയ ധൂർത്ത് നിസാരമായി തള്ളിക്കളയാവുന്നതല്ല.
മന്ത്രിക്ക് ചിലവു കുറഞ്ഞ രീതിയിൽ നാടുമായി ആശയ വിനിമയം നടത്താനുള്ള സംവിധാനം ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം മന്ത്രിയുടെ ഓഫിസിനും ഉണ്ടായിരുന്നു. എന്നാൽ അവർ അതു ചെയ്തില്ല. ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നവരുടെ രാജ്യത്ത് അമ്പതിനായിരം രൂപയാണോ വലിയ അഴിമതി എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ പൊതു ഖജനാവിൽ നിന്നും ഒരു രൂപയാണ് എടുക്കുന്നതെങ്കിൽ കൂടി അത് അഴിമതി തന്നെയാണ്.
ഉത്തരവാദിത്തപ്പെട്ടവർ ഒരിക്കലും അത് ചെയ്യാൻ പാടില്ല. മന്ത്രി സ്വന്തം പോക്കറ്റിൽ നിന്നും ആയിരുന്നു പണം മുടക്കിയിരുതെന്നങ്കിൽ ഈ അറിവില്ലായ്മയൊന്നും സംഭവിക്കില്ലായിരുന്നു. ലോകത്ത് ആര് വിദേശത്ത് യാത്ര ചെയ്താലും റോമിങ് ഒഴിവാക്കാൻ ശ്രമിക്കും. അത് ഏത് സാധാരണക്കാരനും അറിയാവുന്ന കാര്യവുമാണ്. അപ്പോഴാണ് ഒരു മന്ത്രി ഇങ്ങനെ ചെയ്തത്.
സർക്കാരിന്റെ പണമാണ് അത് എന്തും ആയിക്കോട്ടെ എന്ന ഒരു തോന്നൽ ഉണ്ടായതാണ് മന്ത്രിയെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നത് വാസ്തവമാണ്. അതുകൊണ്ട് ഇതൊരു അഴിമതിയും ധൂർത്തും തന്നെയാണെന്ന് പറയാതെ വയ്യ.
ഖജനാവിനോട് കടപ്പാടുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാൻ പാടില്ല. ഒരു പാട് നല്ല കാര്യങ്ങൾ ഈ മന്ത്രിയെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു പൈസ മുടക്കിയാൽ ആ പൈസയ്ക്ക ഒരു അക്കൗണ്ടബിലിറ്റി ഉണ്ടായിരിക്കണം എന്ന തോന്നൽ മന്ത്രിക്ക് നഷ്ടമായതാണ് നിരാശപ്പെടുത്തുന്നത്.