ന്ത്യൻ ഫോൺ വിദേശത്തു നിന്നും ഉപയോഗിച്ചാൽ വമ്പൻ ബില്ലാകും എന്ന് തിരിച്ചറിയാനുള്ള വിവേകം മന്ത്രി ജലീലിന് ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുക്കണം ആയിരുന്നെങ്കിൽ റഷ്യയിൽ ചെന്ന് ഇങ്ങനെ ഇന്ത്യൻ മൊബൈലിൽ നിന്നും ജലീൽ വിളിക്കുമായിരുന്നോ? ഒരു കാർഡ് വാങ്ങി വിളിച്ചാൽ ലോക്കൽ കോളിനെക്കാൾ കുറച്ചേ ചെലവാകൂ എന്ന് ജലീലിന് അറിയില്ലായിരുന്നു എന്നാണോ? അവിടങ്ങളിൽ ലോക്കൽ കോൾ വിളിക്കുന്നതിലും ചെലവ് കുറവ് നാട്ടിലേക്കു വിളിക്കുന്നതാണ്.

ഖജനാവിലെ പണത്തോടു അൽപ്പം എങ്കിലും പരിഗണന കൊടുത്തിരുന്നെങ്കിൽ ജലീൽ ഇത് ചെയ്യുമായിരുന്നില്ല. മന്ത്രി ആയിരക്കവേ വിദേശത്തു പോകുന്ന ആദ്യത്തെയാൾ ഒന്നുമല്ലല്ലോ ജലീൽ. ചെറുതെങ്കിലും ജലീലിന്റെത് ഖജനാവ് കൊള്ളയും അഹന്തയുമാണ്. ലളിത ജീവിതത്തിന്റെ പ്രതീകമായി ചിത്രീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുമ്പോൾ ഇത്തരം കൈപ്പിഴകൾ ഒഴിവാക്കണം.