- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവച്ചു; രാജി ബ്രിട്ടൺ യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്; തീരുമാനം വലിയ അബദ്ധം, പുനഃപരിശോധന വേണമെന്നും ജോൺസൺ
ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു. യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ പുനഃപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാന ആവശ്യം ഉയർത്തി ജോൺസണിെന്റ സഹോദരനും മുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തന്റെ പദം രാജിവെച്ചിരുന്നു.2016ൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന് ജോൺസൺ വാദിച്ചിരുന്നു.മന്ത്രിപദം രാജിവെക്കാനുള്ള സഹോദരന്റെ തീരുമാനത്തെ ബോറിസ് പ്രകീർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ ബ്രിട്ടൻ നേരിടുന്നത്. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ജോൺസൻ പറഞ്ഞു. 2016 ജൂൺ 23 യൂറോപ്യൻ യൂണിയൻ വിടണമോ വേണ്ടയോ എന്നതിൽ ബ്രിട്ടീഷ് ജനതയുടെ ഹിതമറിയാൻ വോട്ടെടുപ്പ് നടന്നു. 51.9 ശതമാനം പേർ ബ്രെക്‌സിറ്റിനെ അനുകൂലിച്ചു. 48.1 ശതമാനം പേർ പ്രതികൂലിച്ചു. തുട
ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു. യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ പുനഃപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാന ആവശ്യം ഉയർത്തി ജോൺസണിെന്റ സഹോദരനും മുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തന്റെ പദം രാജിവെച്ചിരുന്നു.2016ൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന് ജോൺസൺ വാദിച്ചിരുന്നു.മന്ത്രിപദം രാജിവെക്കാനുള്ള സഹോദരന്റെ തീരുമാനത്തെ ബോറിസ് പ്രകീർത്തിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ ബ്രിട്ടൻ നേരിടുന്നത്. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ജോൺസൻ പറഞ്ഞു. 2016 ജൂൺ 23 യൂറോപ്യൻ യൂണിയൻ വിടണമോ വേണ്ടയോ എന്നതിൽ ബ്രിട്ടീഷ് ജനതയുടെ ഹിതമറിയാൻ വോട്ടെടുപ്പ് നടന്നു.
51.9 ശതമാനം പേർ ബ്രെക്‌സിറ്റിനെ അനുകൂലിച്ചു. 48.1 ശതമാനം പേർ പ്രതികൂലിച്ചു. തുടർന്ന് യൂറോപ്യൻ യൂണിയനുമായി 2017ൽ ചർച്ചകൾ ആരംഭിച്ചു. 2017 ഡിസംബർ എട്ടിനായിരുന്നു ഒടുവിൽ യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ബ്രെക്‌സിറ്റ് കരാറായത്.പാർലമെന്റിൽ ബിൽ പാസാകാൻ പിന്നെയും ഒരു വർഷത്തോളം സമയമെടുത്തു. എന്നാൽ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് ജോൺസന്റെ ആവശ്യം.