ലണ്ടൻ : സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ് യു.കെ സന്ദർശിക്കുന്നു. ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ ഒക്ടോബർ 16.17.18 ദിവസങ്ങളിലായി നടക്കുന്ന റീജണൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം ബ്രിട്ടണിലെത്തുന്നത്.

ബ്രിട്ടണിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി ഈ അവസരത്തിൽ അദ്ദേഹം ചർച്ച നടത്തും. മലയാളികൾ ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും കോൺസുലേറ്റുകളിലും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി അദ്ദേഹം ഉദ്ദ്യോഗസ്ഥരുമായി പ്രത്യേക ചർച്ച നടത്തുന്നതാണ്.

ഒക്ടോബർ 12 ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലെത്തുന്ന മന്ത്രി കെ.സി ജോസഫിന് ഒ.ഐ.സി.സി യു.കെ ആക്ടിങ് പ്രസിഡന്റ് ജെയ്‌സൺ ജോർജ്, ദേശീയ ഭാരവാഹികളായ എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, തോമസ് പുളിക്കൽ, അനു ജോസഫ് കലയന്താനം റീജണൽ പ്രസിഡന്റുമാരായ ടോണി ചെറിയാൻ, റെഞ്ചി വർക്കി എന്നിവരുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും.

തുടർന്ന് വൈകുന്നേരം അഞ്ചു മണിക്ക് ലണ്ടൻ ഈസ്റ്റ്ഹാം ഗുരുമിഷൻ ഹാളിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി മന്ത്രി കെ.സി ജോസഫ് ചർച്ച നടത്തും. ജെയ്‌സൺ ജോർജ് അധ്യക്ഷനായിരിക്കും. വക്കം ജി. സുരേഷ്‌കുമാർ, തോമസ് കാക്കശ്ശേരി, അബ്രാഹം വാഴൂർ എന്നിവർ നേതൃത്വം നൽകും.

മന്ത്രികെ.സി. ജോസഫിന്റെ യു.കെ സന്ദർശനവുമായി ബന്ധപ്പെട്ട പൂർണ്ണ ചുമതല കെ.എസ്.യു മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും, യൂത്ത് കോൺഗ്രസ് ഇരിക്കൂർ ബ്‌ളോക്ക് വൈസ് പ്രസിഡന്റുമായിരുന്ന അനു ജോസഫിനായിരിക്കുമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ആക്ടിങ് പ്രസിഡന്റ് ജെയ്‌സൺ ജോർജ് അറിയിച്ചു.

വിശദവിവരങ്ങൾക്ക്:അനു ജോസഫ് കലയന്താനം: 07723309122.ജെയ്‌സൺ ജോർജ്: 07841613973

ഒക്ടോബർ 12 ഞായറാഴ്‌ച്ച യോഗം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:

ശ്രീനാരായണ ഗുരുമിഷൻ ഹാൾ
16 ബാർക്കിങ് റോഡ്
ഈസ്റ്റ് ഹാം
ലണ്ടൻ
E6 3BP