- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദിയിലെത്തിയപ്പോൾ കടകംപള്ളി കണ്ടത് ഒരു സിംഹാസനം! ശൃംഗേരി മഠാധിപതി കസേരയിൽ ഇരുന്നാൽ മതിയെന്ന് പറഞ്ഞ് ശിവകുമാറിന്റെ സഹായത്തോടെ 'സിംഹാസനം' പിന്നിലേക്ക് മാറ്റി മന്ത്രി; സ്റ്റേജിൽ കയറാതെ സ്വാമി പോയി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങളും
തിരുവനന്തപുരം: സന്യാസ ജീവിതം നയിക്കുന്നവർ ലാളിത്യം ഉള്ളവർ ആയിരിക്കണം എന്നതാണ് പൊതുതത്വം. എന്നാൽ, സന്യാസത്തിന്റെ മറവിൽ ആർഭാഢത്തിൽ ജീവിക്കുന്ന നല്ലൊരു വിഭാഗം സ്വാമിമാരുമുണ്ട്. ഇനി ആഢഞംബര ജീവിതം ആഗ്രഹിക്കാത്തവരാണെങ്കിലും നാട്ടുകാർ ചേർന്ന് അവരെ അത്തരം സാഹചര്യങ്ങളിൽ എത്തിക്കും. എന്നാൽ, സർക്കാർ വേദിയിൽ അനാവശ്യ ആഡംബരം ഒരുക്കിയാൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീർത്ഥകുളം ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വേദിയിൽ സ്വാമിക്കായി ഒരുക്കിയ 'സിംഹാസന'മെടുത്ത് മാറ്റി. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീർത്ഥ സ്വാമികൾക്ക് വേണ്ടി സംഘാടകർ വേദിയിൽ 'സിംഹാസനം' ഒരുക്കിയിട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പതിവിന് വിപരീതമായി വേദിയിൽ സിംഹാസനം കണ്ട മന്ത്രി ഇതെന്തിനെന്ന് ചോദിച്ചതോടെയാണ് സംഘാടകർ മഠാധിപതിക്കായി ഒരുക്കിയതാണെന്ന് പറഞ്ഞത്. ഇതോടെ ഈ സിംഹാസനം ഇവിടെ വേണ്ടെന്ന് തന്നെ മന്ത്രി തീരു
തിരുവനന്തപുരം: സന്യാസ ജീവിതം നയിക്കുന്നവർ ലാളിത്യം ഉള്ളവർ ആയിരിക്കണം എന്നതാണ് പൊതുതത്വം. എന്നാൽ, സന്യാസത്തിന്റെ മറവിൽ ആർഭാഢത്തിൽ ജീവിക്കുന്ന നല്ലൊരു വിഭാഗം സ്വാമിമാരുമുണ്ട്. ഇനി ആഢഞംബര ജീവിതം ആഗ്രഹിക്കാത്തവരാണെങ്കിലും നാട്ടുകാർ ചേർന്ന് അവരെ അത്തരം സാഹചര്യങ്ങളിൽ എത്തിക്കും. എന്നാൽ, സർക്കാർ വേദിയിൽ അനാവശ്യ ആഡംബരം ഒരുക്കിയാൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീർത്ഥകുളം ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വേദിയിൽ സ്വാമിക്കായി ഒരുക്കിയ 'സിംഹാസന'മെടുത്ത് മാറ്റി.
ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീർത്ഥ സ്വാമികൾക്ക് വേണ്ടി സംഘാടകർ വേദിയിൽ 'സിംഹാസനം' ഒരുക്കിയിട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പതിവിന് വിപരീതമായി വേദിയിൽ സിംഹാസനം കണ്ട മന്ത്രി ഇതെന്തിനെന്ന് ചോദിച്ചതോടെയാണ് സംഘാടകർ മഠാധിപതിക്കായി ഒരുക്കിയതാണെന്ന് പറഞ്ഞത്. ഇതോടെ ഈ സിംഹാസനം ഇവിടെ വേണ്ടെന്ന് തന്നെ മന്ത്രി തീരുമാനിച്ചു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ സിംഹാസനം കയ്യോടെ മന്ത്രി വേദിയിൽ നിന്ന് മാറ്റാൻ തുടങ്ങി. സഹായത്തിന് എംഎൽഎ വി എസ് ശിവകുമാറിനെ കൂടെ കൂട്ടി. സിംഹാസനം പിന്നിലേക്ക് മാറ്റി.
ഒടുവിൽ മഠാധിപതിക്ക് പകരം കുളം ആശീർവദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികൾ സ്റ്റേജിൽ കയറാതെ ഒരൊറ്റ പോക്കങ്ങു പോവുകയും ചെയ്തു. സിംഹാസനം പോയതുകൊണ്ടാണോ എന്തോ, വേദി വേണ്ടെന്ന് സ്വാമികൾ അങ്ങ് തീരുമാനിച്ചു. മംഗളം പത്രമാണ് ചിത്രസഹിതം സിംഹാസനം മാറ്റുന്ന വാർത്ത നൽകിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ജനാധിപത്യത്തിൽ വലുത് മന്ത്രിക്കസേരയ്ക്ക് തന്നെയാണെന്ന് വ്യക്തമായെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ കടകംപള്ളിക്ക് പിന്തുണ നല്കിയത്.
സംഘപരിവാർ പ്രചരണങ്ങൾക്ക് മറുപടി പറയാനും കടകംപള്ളി ഉദ്ഘാടന വേദി ഉപയോഗിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്നും ഉള്ള വരുമാനം കേരള സർക്കാർ ഉപയോഗിക്കുന്നു എന്ന സംഘപരിവാർ പ്രചരണത്തെയാണ് രാജഗോപാലിനെയും കുമ്മനത്തെയും വേദിയിലിരുത്തി മന്ത്രിപൊളിച്ചത്. കേരളത്തിലെ ഒരമ്പലത്തിൽ നിന്നും ഒരു ആരാധനാലയത്തിൽ നിന്നും കേരള ഖജനാവിലേക്ക് വരുന്നില്ല. അതേ സമയം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഗവൺമെന്റ് അമ്പലങ്ങളിലെയും ഇതര ആരാധനാലയങ്ങളുടേയും വികസന ആവശ്യങ്ങളുടേയും അവിടെ നടക്കുന്ന ഉത്സവ ആവശ്യങ്ങൾക്കും വേണ്ടി, അത് എല്ലാ മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുടേയും നികുതിപ്പണം ഉപയോഗിച്ചാണ് ഈ കാര്യങ്ങളെല്ലാം നിർവഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലക്ക് മാത്രം 150 കോടി രൂപയാണ് വികസനം നടത്തുന്നതിനു വേണ്ടിയുള്ള ഹൈപവർ കമ്മറ്റിക്ക് നൽകിയിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രം, അത് പോലെ പ്രധാനപ്പെട്ട എല്ലാ അമ്പലങ്ങളും. ആ അമ്പലങ്ങളുടെ നടത്തിപ്പ്, ഉത്സവങ്ങൾ എല്ലാം തന്നെ, ഗവൺമെന്റ് തന്നെ പ്രധാനപ്പെട്ട ഭാഗമായി നിന്ന് നടത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. പൈങ്കുനി മഹോത്സവത്തിന്റെ കാര്യത്തിൽ ഗവൺമെന്റ് അതിന്റെ പ്രധാന ഭാഗമായി നിന്നാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആറ്റുകാൽ ഉത്സവം കഴിയുമ്പോഴേക്കും സർക്കാർ 4,5 കോടി രൂപയാണ് ചെലവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.



