- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി എംവി ഗോവിന്ദന്റെ വാഹനം കണ്ണൂരിൽ അപകടത്തിൽപെട്ടു; ഡിവൈഡറിൽ തട്ടി കാറിന്റെ ടയർ പൊട്ടിത്തെറിച്ചു; ആർക്കും പരിക്കില്ല
കണ്ണൂർ: എക്‌സൈസ്- തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം വിഗോവിന്ദൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ അപകടത്തിൽപ്പെട്ടു. കണ്ണൂർ തളാപ്പിൽ വച്ചാണ് മന്ത്രിയുടെ ഔദ്യോഗികവാഹനം അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ തളാപ്പിലെ റോഡ് ഡിവൈഡറിൽ തട്ടി കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ മന്ത്രിക്കോ ഒപ്പമുണ്ടായിരുന്നവർക്കോ പരിക്കില്ല. അപകടത്തെ തുടർന്ന് മന്ത്രിയെ മറ്റൊരു വാഹനത്തിൽ വീട്ടിൽ എത്തിച്ചു.
Next Story