കുവൈറ്റ് സിറ്റി: ചൂട് അതിന്റെ പാരമ്യത്തിലെത്തുകയും ഈദുൽ ഫിത്തർ ആഘോഷം കൂടിയായപ്പോൾ രാജ്യത്ത് വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായതായി വിലയിരുത്തൽ. ഒരു ദിവസം തന്നെ രാജ്യത്തെ വൈദ്യുതി ഉപയോഗം 13050 മെഗാവാട്ടിലേക്ക് ഉയർന്നതായി ജല-വൈദ്യുത മന്ത്രി അഹ്മദ് അൽ ജസാൽ വെളിപ്പെടുത്തി.

നിലവിലുള്ള സാഹചര്യത്തിൽ വൈദ്യുതിക്ക് ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും ഭാവിയിൽ ഇതൊരു വൻ പ്രശ്‌നമായി മാറിയേക്കാം. അതുകൊണ്ടു തന്നെ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കാൻ സ്വദേശികളും വിദേശികളും ശ്രദ്ധിക്കണമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. ഒരു ദിവസം കൊണ്ട് ഇത്രയും അധികം വൈദ്യുതി ഉപയോഗിച്ച് തീർത്തത് രാജ്യത്ത് ആദ്യത്തെ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.