- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് കൃഷിമന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം; നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി പ്രസാദ്
തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പൊലീസ് മേധാവിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു.
മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽ പെട്ടത്.
കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story