- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രാവേളയിൽ പനിപിടിച്ചെന്നും ശുചിമുറികളൊന്നും കാണാതെവന്നപ്പോൾ വേറെ വഴിയില്ലായെ റോഡരികിൽ മൂത്രമൊഴിച്ചെന്ന് മന്ത്രി; ഹൈവേയിൽ ഒരു ടോയ്ലെറ്റ് പോലും മന്ത്രി കണ്ടില്ലെങ്കിൽ അത് മോദിയുടെ പരാജയമെന്ന് പ്രതിപക്ഷം; മഹാരാഷ്ട്രയിൽ മന്ത്രിയുടെ മൂത്രമൊഴിക്കൽ വീഡിയോ വൈറലായപ്പോൾ
മുംബൈ: റോഡരികിൽ മഹാരാഷ്ട്ര മന്ത്രി റാം ഷിൻഡേ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. സോളാപ്പുരിൽനിന്നു ബാർഷിയിലേക്കുള്ള കാർ യാത്രക്കിടെയാണു ജലസംരക്ഷണ മന്ത്രി റോഡിൽ മൂത്രമൊഴിച്ചത്. യാത്രാവേളയിൽ പനിപിടിച്ചെന്നും ശുചിമുറികളൊന്നും കാണാതെവന്നപ്പോൾ വേറെ വഴിയില്ലായെ റോഡരികിൽ മൂത്രമൊഴിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ജൽയുക്ത ശിവാർ പദ്ധതി നടത്തിപ്പിനായി ഒരുമാസമായി ഓട്ടത്തിലാണ്. കടുത്ത ചൂടും പൊടിയും താണ്ടിയുള്ള നീണ്ട യാത്ര എന്നെ അവശനാക്കി. ഒപ്പം പനിയും... - മന്ത്രിയുടെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഹൈവേയിൽ ഒരു ടോയ്ലെറ്റ് പോലും മന്ത്രി കണ്ടില്ലെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ പരാജയമാണു വെളിവാക്കുന്നതെന്നു പ്രതിപക്ഷം വിമർശിക്കുന്നു. അങ്ങനെ മന്ത്രിയുടെ മൂത്രമൊഴിക്കൽ രാഷ്ട്രീയ വിവാദമാവുകയാണ്. ബിജെപിക്കാരനാണ് റാം ഷിൻഡേ.
മുംബൈ: റോഡരികിൽ മഹാരാഷ്ട്ര മന്ത്രി റാം ഷിൻഡേ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. സോളാപ്പുരിൽനിന്നു ബാർഷിയിലേക്കുള്ള കാർ യാത്രക്കിടെയാണു ജലസംരക്ഷണ മന്ത്രി റോഡിൽ മൂത്രമൊഴിച്ചത്.
യാത്രാവേളയിൽ പനിപിടിച്ചെന്നും ശുചിമുറികളൊന്നും കാണാതെവന്നപ്പോൾ വേറെ വഴിയില്ലായെ റോഡരികിൽ മൂത്രമൊഴിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ജൽയുക്ത ശിവാർ പദ്ധതി നടത്തിപ്പിനായി ഒരുമാസമായി ഓട്ടത്തിലാണ്. കടുത്ത ചൂടും പൊടിയും താണ്ടിയുള്ള നീണ്ട യാത്ര എന്നെ അവശനാക്കി. ഒപ്പം പനിയും... - മന്ത്രിയുടെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ഹൈവേയിൽ ഒരു ടോയ്ലെറ്റ് പോലും മന്ത്രി കണ്ടില്ലെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ പരാജയമാണു വെളിവാക്കുന്നതെന്നു പ്രതിപക്ഷം വിമർശിക്കുന്നു. അങ്ങനെ മന്ത്രിയുടെ മൂത്രമൊഴിക്കൽ രാഷ്ട്രീയ വിവാദമാവുകയാണ്. ബിജെപിക്കാരനാണ് റാം ഷിൻഡേ.



