- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി സംസാരത്തിൽ സരിതയുടെ റെക്കോഡ് തകർക്കാൻ ആർക്കുകഴിയും? മന്ത്രിമാരോടും എംഎൽഎമാരോടും പുലരുവോളം സംസാരിച്ച സരിത എപി അനിൽകുമാറിന്റെ സെക്രട്ടറിയോട് സംസാരിച്ചത് 185 തവണ
കൊച്ചി: നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയെന്ന നിലയിലാണ് സരിതയോട് ഏറെനേരം സംസാരിച്ചതെന്നും ഫോൺസംഭാഷണ രീതിയും വ്യക്തിപ്രഭാവവുമുള്ള സ്ത്രീയാണെന്ന് കരുതിയെന്നും മുൻ മന്ത്രി എപി അനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നസറുള്ള. 185 തവണ സരിത എസ്. നായരുമായി ഫോണിൽ നസറുള്ള ബന്ധപ്പെട്ടിരുന്നെന്ന് സോളാർ അന്വേഷണ കമ്മിഷനിൽ ഫോൺകോൾ രേഖകൾ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് നസറുള്ളയുടെ മൊഴി. അന്വേഷണ കമ്മിഷനായ ജസ്റ്റിസ് ജി. ശിവരാജൻ മുമ്പാകെ നസറുള്ളയെ വിസ്തരിക്കുന്നതിനിടെയാണ് ഇത്രയും തവണ നസറുള്ളയും സരിതയും സംഭാഷണത്തിലേർപ്പെട്ടന്ന വിവരം കമ്മിഷൻ അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സരിതയോട് ഫോണിൽ സംസാരിച്ചപ്പോൾ അവർ നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നാണ് കരുതിയത്. നല്ല വ്യക്തിപ്രഭാവമുള്ള സ്ത്രീയാണെന്നും തോന്നി. അങ്ങനെയാണ് അവരുമായി പരിചയമുണ്ടായതും ഫോൺസംഭാഷണങ്ങൾ നടത്തിയതുമെന്നാണഅ നസറുള്ളയുടെ മൊഴി. നസറുള്ളയും സരിതയും തമ്മിൽ 2012 ജൂൺ നാലു മുതൽ 2013 മെയ് എട്ടു വരെ 164 ഫോൺ സംഭാഷണങ്ങളാണു നടന്നത്. അതിൽ 73 കോളുകൾ നസറുള്

കൊച്ചി: നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയെന്ന നിലയിലാണ് സരിതയോട് ഏറെനേരം സംസാരിച്ചതെന്നും ഫോൺസംഭാഷണ രീതിയും വ്യക്തിപ്രഭാവവുമുള്ള സ്ത്രീയാണെന്ന് കരുതിയെന്നും മുൻ മന്ത്രി എപി അനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നസറുള്ള. 185 തവണ സരിത എസ്. നായരുമായി ഫോണിൽ നസറുള്ള ബന്ധപ്പെട്ടിരുന്നെന്ന് സോളാർ അന്വേഷണ കമ്മിഷനിൽ ഫോൺകോൾ രേഖകൾ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് നസറുള്ളയുടെ മൊഴി. അന്വേഷണ കമ്മിഷനായ ജസ്റ്റിസ് ജി. ശിവരാജൻ മുമ്പാകെ നസറുള്ളയെ വിസ്തരിക്കുന്നതിനിടെയാണ് ഇത്രയും തവണ നസറുള്ളയും സരിതയും സംഭാഷണത്തിലേർപ്പെട്ടന്ന വിവരം കമ്മിഷൻ അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
സരിതയോട് ഫോണിൽ സംസാരിച്ചപ്പോൾ അവർ നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നാണ് കരുതിയത്. നല്ല വ്യക്തിപ്രഭാവമുള്ള സ്ത്രീയാണെന്നും തോന്നി. അങ്ങനെയാണ് അവരുമായി പരിചയമുണ്ടായതും ഫോൺസംഭാഷണങ്ങൾ നടത്തിയതുമെന്നാണഅ നസറുള്ളയുടെ മൊഴി.
നസറുള്ളയും സരിതയും തമ്മിൽ 2012 ജൂൺ നാലു മുതൽ 2013 മെയ് എട്ടു വരെ 164 ഫോൺ സംഭാഷണങ്ങളാണു നടന്നത്. അതിൽ 73 കോളുകൾ നസറുള്ള വിളിച്ചവയാണ്. സരിതയുടെ മറ്റൊരു നമ്പറിലേക്ക് 2012 സെപ്റ്റംബർ പതിനേഴിനും 2013 മാർച്ച് അഞ്ചിനുമിടയിൽ 21 കോളുകൾ നസറുള്ള നടത്തിയതായും കമ്മിഷൻ അഭിഭാഷകൻ സി. ഹരികുമാർ വ്യക്തമാക്കി. ഒരു എസ്.എം.എസ് സന്ദേശവും അയച്ചു.
ഇതിൽ നിരവധി കോളുകൾ രാത്രികാലങ്ങളിലാണ് നടന്നത്. ഇക്കാര്യം തിരക്കിയപ്പോൾ സരിതയുമായി രാത്രികളിൽ സംസാരിച്ചത് പകൽ ഔദ്യോഗിക തിരക്കുകളുള്ളതിനാലാണെന്ന് നസറുള്ള പറഞ്ഞു. അക്കാലത്ത് അവർ തട്ടിപ്പുകാരിയാണ് എന്നറിഞ്ഞിരുന്നില്ലെന്നും രണ്ടു തവണ നേരിൽ കണ്ടിട്ടുണ്ടെന്നും നസറുള്ള മൊഴി നൽകി. മന്ത്രി എ.പി. അനിൽകുമാറിനെ കാണുന്നതിന് അനുമതി തേടിയാണ് 2012ൽ ലക്ഷ്മി നായരെന്നു പരിചയപ്പെടുത്തി സരിത ആദ്യമായി ഫോണിൽ വിളിച്ചത്. മലപ്പുറത്തും കോഴിക്കോട്ടും ടീം സോളാറിന്റെ ജില്ലാതല ഓഫീസിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രിയെക്കൊണ്ട് നിർവഹിപ്പിക്കണമെന്ന ആവശ്യവുമായാണ് സരിത രണ്ടു തവണ നേരിൽവന്നു കണ്ടത്.
സരിതയുടെ കത്തിൽ തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങൾ തെറ്റാണ്. ടീം സോളാർ കമ്പനിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എം.എൻ.ആർ.ഇ യുടെ ചാനൽ പാർട്ണർ ആവുകയെന്നത് നിർബന്ധമാണെന്നു പറഞ്ഞ് സരിതയെ കെ.സി. വേണുഗോപാലും എ.പി. അനിൽകുമാറും താനും മോശമായ രീതിയിൽ ഉപയോഗപ്പെടുത്തിയെന്ന ആരോപണം നസറുള്ള നിഷേധിച്ചു.
മന്ത്രിയുടെ ഔദ്യോഗിക തിരക്കുകളാൽ ഉദ്ഘാടനത്തിനു തീയതി നൽകാൻ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പലതവണ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിനായി ബിജു രാധാകൃഷ്ണൻ മന്ത്രിയെയോ തന്നെയോ നേരിട്ടുകാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും നസറുള്ള പറഞ്ഞു.
ടീം സോളാർ കമ്പനി 2011 നു ശേഷം ഒരു ജില്ലയിലും എനർജി മാർട്ടുകൾ തുടങ്ങിയിട്ടില്ലെന്ന വസ്തുത കമ്മിഷൻ ചൂണ്ടിക്കാട്ടി. തന്റെ നമ്പറിലേക്ക് സരിത വിളിച്ച മിക്കവാറും കോളുകളും ഉദ്ഘാടനവുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും അല്ലാതെയും അവർ വിളിച്ചിരുന്നതായും നസറുള്ള മറുപടി പറഞ്ഞു.

