തിരുവനന്തപുരം: മന്ത്രി വി എസ് സുനിൽ കുമാറിനെതിരെ വധഭീഷണി മുഴക്കിയത് അയൽവാസിയായ പ്രവാസി. ദുബായിലുള്ള തൃശൂർ സ്വദേശി സുജീബാണ് മന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മന്ത്രിയുടെ അയൽവാസി കൂടിയായ ഇയാൾ തൃശൂർ കോർപ്പറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജീബ് പറഞ്ഞതായാണ് വിവരം. ഇന്റർനെറ്റ് കോളിൽ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നൽകിയിരുന്നു.