തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ഐ.ടി, മെട്രോ, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ ഉൾപ്പടെ ഇരുപതോളം വകുപ്പുകൾ മുഖ്യമന്ത്രിക്ക് കീഴിലാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ- പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്‌സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

കെ രാജൻ - റവന്യു, സർവേ, ലാന്റ് റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം

റോഷി അഗസ്റ്റിൻ - ജലവിഭവ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

കെ കൃഷ്ണൻകുട്ടി - വൈദ്യുതി

എ കെ ശശീന്ദ്രൻ - വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ - തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

ആന്റണി രാജു - ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി അബ്ദുൾ റഹമാൻ - കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവേ

ജി ആർ അനിൽ - ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെ എൻ ബാലഗോപാൽ - ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി വകുപ്പുകൾ

പ്രൊഫ. ആർ ബിന്ദു - ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്‌സാം, എൻസിസി, അസാപ്പ്, സാമൂഹ്യനീതി

ജെ ചിഞ്ചുറാണി - ക്ഷീരവികസനം, മൃഗസംരക്ഷണം

എം വി ഗോവിന്ദൻ മാസ്റ്റർ - എക്‌സൈസ്, തദ്ദേശസ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

പി എ മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ

പി പ്രസാദ് -കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ

കെ രാധാകൃഷ്ണൻ -പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.

പി രാജീവ് -നിയമം, വ്യവസായം, മൈനിങ് ആൻഡ് ജിയോളജി, ഹാന്റ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽ, ഖാദി ആൻഡ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

സജി ചെറിയാൻ -ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, സിനിമ, യുവജനകാര്യം

വി ശിവൻകുട്ടി -പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആൻഡ് ബോയ്ലേർസ്, ഇന്റസ്ട്രിയൽ ട്രിബ്യൂണൽ

വി എൻ വാസവൻ - സഹകരണം, രജിസ്‌ട്രേഷൻ

വീണ ജോർജ് -ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം,മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം...