ഡബ്ലിൻ: അബോർഷൻ ബില്ലിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത മന്ത്രിമാർക്കിടയിൽ രൂക്ഷമായതോടെ ബില്ലിൽ തീരുമാനമെടുക്കാതെ പാർലമെന്റ് പിരിഞ്ഞു. ഗർഭസ്ഥ ശിശുവിന് വൈകല്യമുള്ള സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദിക്കണമെന്നുള്ള കാര്യത്തിലാണ് ചർച്ച നടക്കേണ്ടിയിരുന്നത്. എന്നാൽ ഇൻഡിപെൻഡന്റ് മന്ത്രിമാർ ബില്ലിൽ ഫ്രീ വോട്ട് വേണമെന്ന് ആവശ്യപ്പെട്ടതോടെ ബില്ലിൽ അഭിപ്രായസമന്വയത്തിന് അവസരമൊരുങ്ങിയില്ല. അതോടെ അടുത്ത ദിവസം ഈ വിഷയത്തിൽ വീണ്ടും ചേർച്ച നടത്താൻ കാബിനറ്റിന്റെ പ്രത്യേക സമ്മേളനം ചേരും.

നിരവധി തവണ ചർച്ചയ്ക്ക് വിധേയമായിട്ടുള്ള അബോർഷൻ ബില്ലിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊള്ളാൻ പാർലമെന്റിന് ആയിട്ടില്ല. ഗർഭസ്ഥ ശിശുവിന് വൈകല്യം കണ്ടെത്തുന്ന സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദിക്കണമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.