- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് മുഴുവൻ കബാലി ഫീവറിൽ..! രാഷ്ട്രീയം മാറ്റിവച്ച് മന്ത്രിമാരും ആദ്യഷോ കാണാൻ രംഗത്ത്; 10 ടിക്കറ്റുകൾ കൊടുക്കാൻ തീയറ്റർ ഉടമയ്ക്ക് മന്ത്രിയുടെ പിഎയുടെ ശുപാർശക്കത്ത്
ചെന്നൈ: തമിഴ്‌നാട്ടിൽ കബാലി തരംഗമാണ് എല്ലായിടത്തും. ഐ ടി സ്ഥാപനങ്ങൾ പോലും രജനി സിനിമയ്ക്കായി അവധി നൽകി കഴിഞ്ഞു. രാഷ്ട്രീയം മാറ്റിവച്ച് സിനിമയുടെ ആദ്യ ഷോ കാണാൻ മന്ത്രിമാരും തയ്യാറെടുത്തിരിക്കയാണ്. കബാലിയുടെ ആദ്യഷോക്ക് 10 ടിക്കറ്റ് കൊടുക്കാൻ ആവശ്യപ്പെട്ട് മന്ത്രിയുടെ പിഎ തീയറ്റർ ഉടമയ്ക്ക് ശുപാർശക്കത്ത് അയച്ചു. തമിഴ്‌നാട് ഇൻഫോർമേഷൻ ആൻഡ് പബ്ലിസിറ്റി മിനിസ്റ്ററുടെ പിഎ വി.പ്രേംകുമാറാണ് കത്തയച്ചത്. ചിത്രം റിലീസ് ചെയ്യുന്ന 22ാം തിയ്യതി ആദ്യ ഷോക്ക് 10 ടിക്കറ്റ് നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. മന്ത്രി തിരു കടമ്പൂർ രാജുവിന്റെ സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ് പ്രേംകുമാർ സ്വന്തം ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത് അയച്ചത്. ഈമാസം 15നാണ് കത്ത് അയച്ചിരിക്കുന്നത്. പ്രേംകുമാറിന്റെ പേരും ഒപ്പും സീലും കത്തിലുണ്ട്. ചെന്നൈയിലെ അഭിരാമി തിയ്യറ്റർ മാനേജർക്കാണ് കത്ത് അയച്ചത്. ഈ കത്തുമായി വരുന്ന തിരു റിസ്‌വാൻ എന്നയാൾക്ക് 10 ടിക്കറ്റുകൾ നൽകണമെന്നാണ് ആവശ്യം. കബാലിക്കായുള്ള തമിഴ് ജനതയുടെ കാത്തിരിപ്പാണ് ഇതു കാണിക്കുന്നത്. കബാ
ചെന്നൈ: തമിഴ്‌നാട്ടിൽ കബാലി തരംഗമാണ് എല്ലായിടത്തും. ഐ ടി സ്ഥാപനങ്ങൾ പോലും രജനി സിനിമയ്ക്കായി അവധി നൽകി കഴിഞ്ഞു. രാഷ്ട്രീയം മാറ്റിവച്ച് സിനിമയുടെ ആദ്യ ഷോ കാണാൻ മന്ത്രിമാരും തയ്യാറെടുത്തിരിക്കയാണ്. കബാലിയുടെ ആദ്യഷോക്ക് 10 ടിക്കറ്റ് കൊടുക്കാൻ ആവശ്യപ്പെട്ട് മന്ത്രിയുടെ പിഎ തീയറ്റർ ഉടമയ്ക്ക് ശുപാർശക്കത്ത് അയച്ചു.
തമിഴ്‌നാട് ഇൻഫോർമേഷൻ ആൻഡ് പബ്ലിസിറ്റി മിനിസ്റ്ററുടെ പിഎ വി.പ്രേംകുമാറാണ് കത്തയച്ചത്. ചിത്രം റിലീസ് ചെയ്യുന്ന 22ാം തിയ്യതി ആദ്യ ഷോക്ക് 10 ടിക്കറ്റ് നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. മന്ത്രി തിരു കടമ്പൂർ രാജുവിന്റെ സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ് പ്രേംകുമാർ സ്വന്തം ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത് അയച്ചത്.
ഈമാസം 15നാണ് കത്ത് അയച്ചിരിക്കുന്നത്. പ്രേംകുമാറിന്റെ പേരും ഒപ്പും സീലും കത്തിലുണ്ട്. ചെന്നൈയിലെ അഭിരാമി തിയ്യറ്റർ മാനേജർക്കാണ് കത്ത് അയച്ചത്. ഈ കത്തുമായി വരുന്ന തിരു റിസ്‌വാൻ എന്നയാൾക്ക് 10 ടിക്കറ്റുകൾ നൽകണമെന്നാണ് ആവശ്യം.
കബാലിക്കായുള്ള തമിഴ് ജനതയുടെ കാത്തിരിപ്പാണ് ഇതു കാണിക്കുന്നത്. കബാലി കാണാൻ അവധിക്കായി പല പല കാരണങ്ങൾ പറഞ്ഞ് തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനി ജീവനക്കാർ അപേക്ഷ നൽകിയിരുന്നത് വാർത്തയായിരുന്നു.