- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രത്തിന് കടുംപിടുത്തം! സർക്കാരിന് തിരിച്ചടി; മന്ത്രിമാരുടെ വിദേശ പര്യടനത്തിന് അനുമതിയില്ല; അപേക്ഷ കേന്ദ്രം നിരസിച്ചു; അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു; അപേക്ഷ നിരസിച്ചത് ചീഫ് സെക്രട്ടറി കത്ത് നൽകിയതിന് പിന്നാലെ; റദ്ദാക്കുന്നത് 17മന്ത്രിമാരുടെ യാത്ര; മുഖ്യമന്ത്രി നാളെ യുഎഇയിലേക്ക്
തിരുവനന്തപുരം;കേരളത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ദുരിതാശ്വാസ നിധിയിലേക്കു ധനസമാഹരണത്തിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്കുള്ള കേന്ദ്രാനുമതി ലഭിച്ചില്ല. വിദേശയാത്രയ്ക്കുള്ള മന്ത്രിമാരുടെ അപേക്ഷ കേന്ദം നിരസിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യവകുപ്പ്‌സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കിയാണു കത്തുനൽകിയത്. ഇതിന് പിന്നാലെയാണ് അപേക്ഷ നിരസിച്ചുകൊണ്ടുള്ള സ്ഥിരീകരണം വന്നത്. 17മന്ത്രിമാരുടെ യാത്രയാണ് റദ്ദാക്കുന്നത്. കർശന ഉപാധികളോടെ യാത്രാനുമതി ലഭിച്ച മുഖ്യമന്ത്രി നാളെ യുഎഇയിലേക്കു പോകും.മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ വിദേശ പര്യടനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് മന്ത്രിസഭാ യോഗം ഇന്നത്തേക്കു മാറ്റിയിരുന്നത്.എന്നാൽ ഇന്നും അനുമതി ലഭിച്ചില്ല. മന്ത്രിമാർ എത്തുന്നതിനു മുന്നോടിയായി പല വിദേശ രാജ്യങ്ങളിലും അവിടത്തെ
തിരുവനന്തപുരം;കേരളത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ദുരിതാശ്വാസ നിധിയിലേക്കു ധനസമാഹരണത്തിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്കുള്ള കേന്ദ്രാനുമതി ലഭിച്ചില്ല. വിദേശയാത്രയ്ക്കുള്ള മന്ത്രിമാരുടെ അപേക്ഷ കേന്ദം നിരസിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യവകുപ്പ്‌സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കിയാണു കത്തുനൽകിയത്. ഇതിന് പിന്നാലെയാണ് അപേക്ഷ നിരസിച്ചുകൊണ്ടുള്ള സ്ഥിരീകരണം വന്നത്.
17മന്ത്രിമാരുടെ യാത്രയാണ് റദ്ദാക്കുന്നത്.
കർശന ഉപാധികളോടെ യാത്രാനുമതി ലഭിച്ച മുഖ്യമന്ത്രി നാളെ യുഎഇയിലേക്കു പോകും.മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ വിദേശ പര്യടനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് മന്ത്രിസഭാ യോഗം ഇന്നത്തേക്കു മാറ്റിയിരുന്നത്.എന്നാൽ ഇന്നും അനുമതി ലഭിച്ചില്ല. മന്ത്രിമാർ എത്തുന്നതിനു മുന്നോടിയായി പല വിദേശ രാജ്യങ്ങളിലും അവിടത്തെ സംഘടനകൾ വിദേശ മലയാളികളുടെ യോഗങ്ങൾ വിളിച്ചിട്ടുണ്ട്.
ഓരോ രാജ്യത്തെയും അധികാരികളുടെ അനുമതി വാങ്ങിയാണ് ഇവ സംഘടിപ്പിക്കുന്നത്. സന്ദർശനം മാറ്റിയതോടെ അതെല്ലാം മാറ്റേണ്ടി വരും. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ മന്ത്രിമാർക്ക് ഇതേ വരെ വിമാന ടിക്കറ്റ് നൽകിയിരുന്നില്ല. ഒഡെപെകിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നായി 5000 കോടിയോളം രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. ചില മന്ത്രിമാർ തങ്ങളെ ഏൽപിച്ച രാജ്യങ്ങളിലെ മലയാളികളുമായി ധനസമാഹരണത്തെക്കുറിച്ചു ഫോണിൽ സംസാരിച്ചിരുന്നു. പലരുടെയും പ്രതികരണം അത്ര അനുകൂലമായിരുന്നില്ല.
നേരത്തെ തന്നെ മന്ത്രിമാരുടെ വിദേശസന്ദർശനം കേന്ദ്രം വിലക്കിയിരുന്നു. കർശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായിൽ പോകുന്നതിനുള്ള അനുമതിയാണ് നൽകിയത്.
ഈ മാസം 17 മുതൽ 21 വരെ വിദേശ സന്ദർശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പഴ്‌സനൽ സ്റ്റാഫുകളും ഒപ്പം വേണമെന്നു മന്ത്രിമാർ പറഞ്ഞിരുന്നെങ്കിലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല.
17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാർജ, അജ്മാൻ, റാസൽഖൈമ, ഉൽമൽ ക്വീൻ, ഫുജൈറ എന്നിവിടങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാർ ഖത്തർ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ജർമനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദർശിക്കാനിരുന്നത്.
മന്ത്രിമാരും നിശ്ചയിച്ചിരുന്ന രാജ്യങ്ങളും
ഒക്ടോബർ 18-20: സൗദിഅറേബ്യ-ദമാം, ജിദ്ദ-എ.കെ.ബാലൻ, ലോ സെക്രട്ടറി ഹരീന്ദ്രനാഥ്, ഒക്ടോ. 19: സൗദി-റിയാദ്- മാത്യു ടി. തോമസ്, ഹയർ സെക്കൻഡറി ഡയറക്ടർ സുധീർ ബാബു,ഒമാൻ-മസ്‌കറ്റ്, സലാല- എ.സി.മൊയ്തീൻ, കുടുംബശ്രീ ഡയറക്ടർ ഹരികിഷോർ,ഖത്തർ-ദോഹ- ഡോ. കെ.ടി.ജലീൽ, ന്യൂനപക്ഷകാര്യവകുപ്പ് സെക്രട്ടറി ഷാജഹാൻ,
ബഹ്‌റൈൻ-എം.എം. മണി, കെ.എസ്.ഇ.ബി. മാനേജിങ് ഡയറക്ടർ എൻ.എസ്‌പിള്ള,ഒക്ടോ. 20: കുവൈത്ത് ഇ.പി.ജയരാജൻ, വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ,ഒക്ടോ. 21: സിംഗപ്പൂർ- ഇ.ചന്ദ്രശേഖരൻ, ലാൻഡ് റവന്യൂ കമ്മിഷണർ എ.ടി. ജെയിംസ്,
മലേഷ്യ-ക്വാലാലംപുർ- പി. തിലോത്തമൻ, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ഹനീഷ് മുഹമ്മദ്,ഒക്ടോ. 20, 21: ഓസ്ട്രേലിയ-സിഡ്‌നി, മെൽബൺ- ജെ. മേഴ്‌സിക്കുട്ടിയമ്മ, സാമൂഹികനീതിവകുപ്പ് സെക്രട്ടറി ജാഫർ മാലിക്,ഒക്ടോ. 21: ന്യൂസീലൻഡ്- ഓക്ലൻഡ്-രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ലണ്ടൻ- കടകംപള്ളി സുരേന്ദ്രൻ, ടൂറിസം ഡയറക്ടർ ബാലകിരൺ, ജർമനി- ഫ്രാങ്ക്ഫുർട്- എ.കെ. ശശീന്ദ്രൻ, കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി
നെതർലൻഡ്സ്-ആംസ്റ്റർഡാം- മാത്യു ടി.തോമസ്, പൊതുമരാമത്ത് സെക്രട്ടറി കെ.എൻ.സതീഷ്,ഒക്ടോ. 20, 21: അമേരിക്ക- ന്യൂയോർക്ക്, ബോസ്റ്റൺ, ഷിക്കാഗോ- ഡോ.തോമസ് ഐസക്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടർ പുരുഷോത്തമൻ
ഒക്ടോ 21: കാനഡ- ലിവർപൂൾ, ടൊറന്റോ- വി എസ്. സുനിൽകുമാർ, പി.ആൻഡ് എ.ആർ.ഡി. സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്,ഒക്ടോ. 19-21: അമേരിക്ക- വാഷിങ്ടൺ, ടെക്സാസ്, ഫ്ലോറിഡ- ജി. സുധാകരൻ, നോർക സിഇഒ. ഹരികൃഷ്ണൻ,ഒക്ടോബർ 21: ശ്രീലങ്ക-കൊളംബോ- ടി.പി.രാമകൃഷ്ണൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ.