- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
പാതിവഴിയിൽ നിലച്ച പദ്ധതികളിലെ തൊഴിലാളികൾക്ക് സർക്കാർ ചെലവിൽ സ്‌പോൺസർഷിപ്പ് മാറ്റാം; സ്കീം ഉപകാരപ്പെടുക തൊഴിലാളികൾക്കും ടെക്നീഷന്യന്മാർക്കും സൂപ്പർവൈസർമാർക്കും
റിയാദ്: പാതിവഴിയിൽ നിന്നുപോയ പ്രൊജക്ടുകളിലെ തൊഴിലാളികൾക്ക് പുതിയ കമ്പനികളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാമെന്ന് ലേബർ മിനിസ്ട്രി. പുതിയ കമ്പനിയിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും മിനിസ്ട്രി അറിയിച്ചിട്ടുണ്ട്. സർക്കാർ സ്‌പോൺസേഡ് പദ്ധതിക്കു കീഴിൽ പുതിയ കരാറുകാർക്ക് നിലച്ച പദ്ധതികള
റിയാദ്: പാതിവഴിയിൽ നിന്നുപോയ പ്രൊജക്ടുകളിലെ തൊഴിലാളികൾക്ക് പുതിയ കമ്പനികളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാമെന്ന് ലേബർ മിനിസ്ട്രി. പുതിയ കമ്പനിയിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും മിനിസ്ട്രി അറിയിച്ചിട്ടുണ്ട്. സർക്കാർ സ്‌പോൺസേഡ് പദ്ധതിക്കു കീഴിൽ പുതിയ കരാറുകാർക്ക് നിലച്ച പദ്ധതികളുടെ കരാറുകാരുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികൾ, ടെക്‌നീഷ്യന്മാർ, സൂപ്പർവൈസർമാർ എന്നിവരുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാമെന്നാണ് തൊഴിൽ മന്ത്രി ആദൽ ഫക്കീഹ് അറിയിച്ചിരിക്കുന്നത്.
പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന പുതിയ കരാറുകാർ പക്ഷേ മിനിസ്ട്രിയുടെ ചില നിർദേശങ്ങൾ പാലിക്കണമെന്നു മാത്രം. പുതിയ കരാറുകാർ ഇത്തരം പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ ഏജൻസിയുമായി സഹകരിച്ച് തൊഴിലാളികളുടെ പട്ടിക ലേബർ ഓഫീസിൽ സമർപ്പിക്കണമെന്നതാണ് ആദ്യത്തെ നിർദ്ദേശം. അതോടൊപ്പം തന്നെ പുതിയ സ്‌പോൺസറുടെ പ്രൊജക്ടിന്റെ വിശദാംശങ്ങളും ജോലിയുടെ സ്വഭാവം, എത്ര തൊഴിലാളികളെ ആവശ്യമായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും മന്ത്രാലയത്തിൽ സമർപ്പിക്കണം.
തൊഴിലാളികളെ ആവശ്യമുള്ള പുതിയ സ്‌പോൺസർക്ക് ഇക്കാര്യത്തിൽ പഴയ സ്‌പോൺസറുടെ സമ്മതം വേണ്ട എന്നും മന്ത്രാലയം അറിയിക്കുന്നു. അതേസമയം പുതിയ സ്‌പോൺസർക്ക് തൊഴിലാളികളെ ആവശ്യമില്ലാത്ത പക്ഷേ, അവരെ പഴയ സ്‌പോൺസറുടെ ചെലവിൽ മടക്കി അയയ്ക്കാവുന്നതുമാണ്.
പുതിയ കമ്പനിയിലേക്ക് എടുക്കുന്ന തൊഴിലാളിക്ക് മുൻ കമ്പനിയുമായി യാതൊരു വിധത്തിലുള്ള സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ലെന്നും തൊഴിലാളിയുടെ മേൽ കമ്പനി ശിക്ഷാ നടപടികളൊന്നും കമ്പനി സ്വീകരിച്ചിട്ടില്ലെന്നും ഉറപ്പുവരുത്തണമെന്നും നിർദേശങ്ങളിൽ പെടുന്നു.