- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് മിനിസ്ട്രിയുടെ ഉത്തരവ്; ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടെ കരുതുന്നവർക്കെതിരേ കർശന നടപടി
ദുബായ്: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞുതൊണ്ട് എഡ്യൂക്കേഷൻ മിനിസ്ട്രി ഉത്തരവിട്ടു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കൂടെ കരുതുന്നതും തടയുകയും പരീക്ഷാഹാളിൽ മറ്റെതെങ്കിലും ഇലക്ട്രോണിക് ഉപകരണം കൂടെ കൊണ്ടുപോകുന്നതും മിനിസ്ട്രി വിലക്കിയിട്ടുണ്ട്. ജൂൺ 14 മുതൽ ആരംഭിക്കുന്ന ഗ്രേഡ് 12 പരീക്ഷയ്ക്ക് ആരെങ്കിലും ഇത്തരത്തിൽ മൊബൈൽ
ദുബായ്: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞുതൊണ്ട് എഡ്യൂക്കേഷൻ മിനിസ്ട്രി ഉത്തരവിട്ടു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കൂടെ കരുതുന്നതും തടയുകയും പരീക്ഷാഹാളിൽ മറ്റെതെങ്കിലും ഇലക്ട്രോണിക് ഉപകരണം കൂടെ കൊണ്ടുപോകുന്നതും മിനിസ്ട്രി വിലക്കിയിട്ടുണ്ട്. ജൂൺ 14 മുതൽ ആരംഭിക്കുന്ന ഗ്രേഡ് 12 പരീക്ഷയ്ക്ക് ആരെങ്കിലും ഇത്തരത്തിൽ മൊബൈൽ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മിനിസ്ട്രി മുന്നറിയിപ്പു നൽകുന്നു.
ഗ്രേഡ് ആറു മുതൽ 12 വരെയുള്ള കുട്ടികൾക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ ജൂൺ 14ന് ആരംഭിക്കും. മൊബൈൽ ഫോൺ പരീക്ഷാ ഹാളിൽ കയറ്റുന്നതു സംബന്ധിച്ചും ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടെക്കരുതുന്നതു സംബന്ധിച്ചും എക്‌സാം കമ്മിറ്റികൾ ഏറെ ജാഗരൂകരായിരിക്കണമെന്നും പരീക്ഷാ പേപ്പറുകൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഡ്യൂട്ടി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗ്രേഡ് 12ലുള്ള കുട്ടികൾക്ക് പരീക്ഷ തുടങ്ങിയതിനു ശേഷം 15 മിനിട്ടു കൂടി പരീക്ഷാ ഹാളിൽ കയറാൻ അനുവാദമുണ്ടായിരിക്കും. എന്നാൽ പരീക്ഷയ്ക്ക് വൈകിയെത്താൻ തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ വൈകി പരീക്ഷാ ഹാളിൽ കയറാൻ അനുവദിക്കൂ. കമ്പസിനുള്ളിൽ തന്നെ താമസിക്കുന്ന കുട്ടികൾക്ക് ഇതു ബാധകമായിരിക്കില്ല.
അതുപോലെ തന്നെ പരീക്ഷ തുടങ്ങിയതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ മാത്രമേ പരീക്ഷാ ഹാൾ വിട്ടു പോകാൻ സാധിക്കുകയുള്ളൂ. കൂടാതെ തങ്ങൾ പഠിപ്പിക്കുന്ന വിഷയത്തിലുള്ള പരീക്ഷ നടക്കുന്ന സമയത്ത് ടീച്ചർമാരെ പരീക്ഷാ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും. ഇത്തരത്തിൽ പരീക്ഷാ നടത്തിപ്പും ടീച്ചർമാർക്കുള്ള നിർദേശങ്ങളും അടക്കം ഏറെ കർശന നിലപാടുകളാണ് വ്യാഴാഴ്ച മന്ത്രാലയം പുറപ്പെടുവിച്ച എഡ്യൂക്കേഷൻ പോളിസികളിൽ ഉള്ളത്.