- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ലോഹത്തിന്റെ അംശം കുക്കി ബട്ടറിൽ; ലോട്ടസ് ബിസ്‌കോഫ് കുക്കീബട്ടറിന്റെ വില്പന നിരോധിച്ച് മന്ത്രാലയം
ദോഹ: ലോഹത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് കുക്കീ ബട്ടർ സ്‌പ്രെഡിന്റെ വില്പന ഖത്തറിൽ നിരോധിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കി. ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ ലോട്ടസ് ബിസ്‌കോഫ് കുക്കീ ബട്ടറിന്റെ 380 ഗ്രാം ജാർ ആണ് നിരോധിച്ചിട്ടുള്ളത്. ചില ജാറുകളിൽ ലോഹത്തിന്റെ കഷണങ്ങൾ കണ്ടെത്തിയെന്ന് പരക്കെ ആക്ഷേപമുയർന്നതിനെ തുടർന്നാണ് മന്ത്രാലയം ഉത്തരവിറക്കിയിട്ടുള്ളത്. ബൽജിയത്തിൽ നിന്നാണ് ലോട്ടസ് കുക്കീ ബട്ടർ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതേസമയം ഇതേ ആക്ഷേപം ഉയർന്നതിനെ തുടർന്ന് ലോട്ടസ് ബിസ്‌കോഫ് ക്രഞ്ചി ബിസ്‌ക്കറ്റ് സ്‌പ്രെഡ് യുകെയിലെ മാർക്കറ്റിൽ നിന്ന് പിൻവലിച്ചിരുന്നു. ഖത്തറിൽ ലോഹത്തിന്റെ കഷണം കണ്ടെത്തിയതെന്നു പറയപ്പെടുന്നത് 2018 ഫെബ്രുവരി, മാർച്ച് മാസം വരെ ഉപയോഗിക്കാവുന്ന ജാറുകളിലാണെന്നും ഇവ ഒരു കാണവശാലും ഉപയോഗിക്കേണ്ടതില്ലെന്നും ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നിരോധിച്ച ഉത്പന്നം വാങ്ങിയിട്ടുള്ളവർക്ക് റീട്ടെയ്‌ലറിൽ നിന്ന് പണം റീഫണ്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ദോഹ: ലോഹത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് കുക്കീ ബട്ടർ സ്‌പ്രെഡിന്റെ വില്പന ഖത്തറിൽ നിരോധിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കി. ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ ലോട്ടസ് ബിസ്‌കോഫ് കുക്കീ ബട്ടറിന്റെ 380 ഗ്രാം ജാർ ആണ് നിരോധിച്ചിട്ടുള്ളത്. ചില ജാറുകളിൽ ലോഹത്തിന്റെ കഷണങ്ങൾ കണ്ടെത്തിയെന്ന് പരക്കെ ആക്ഷേപമുയർന്നതിനെ തുടർന്നാണ് മന്ത്രാലയം ഉത്തരവിറക്കിയിട്ടുള്ളത്. ബൽജിയത്തിൽ നിന്നാണ് ലോട്ടസ് കുക്കീ ബട്ടർ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
അതേസമയം ഇതേ ആക്ഷേപം ഉയർന്നതിനെ തുടർന്ന് ലോട്ടസ് ബിസ്‌കോഫ് ക്രഞ്ചി ബിസ്‌ക്കറ്റ് സ്‌പ്രെഡ് യുകെയിലെ മാർക്കറ്റിൽ നിന്ന് പിൻവലിച്ചിരുന്നു. ഖത്തറിൽ ലോഹത്തിന്റെ കഷണം കണ്ടെത്തിയതെന്നു പറയപ്പെടുന്നത് 2018 ഫെബ്രുവരി, മാർച്ച് മാസം വരെ ഉപയോഗിക്കാവുന്ന ജാറുകളിലാണെന്നും ഇവ ഒരു കാണവശാലും ഉപയോഗിക്കേണ്ടതില്ലെന്നും ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നിരോധിച്ച ഉത്പന്നം വാങ്ങിയിട്ടുള്ളവർക്ക് റീട്ടെയ്‌ലറിൽ നിന്ന് പണം റീഫണ്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.