- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വാങ്ങിയ സാധനങ്ങൾ തിരികെ കൊടുത്ത് പണം വാങ്ങാം; ഉപയോക്താക്കൾക്ക് അനുകൂല വിധിയുമായി സാമ്പത്തിക- വാണിജ്യ മന്ത്രാലയം
ദോഹ: വാങ്ങിയ സാധനം തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം കടയിൽ തിരികെ കൊടുക്ക് പണം വാങ്ങുകയോ സാധനം മാറ്റിവാങ്ങുകയോ ചെയ്യാമെന്ന് സാമ്പത്തിക വാണിജ്യമന്ത്രാലയം. ഉപയോക്താക്കൾ വാങ്ങിയ സാധനങ്ങൾ തിരിച്ചെടുക്കാനും മാറ്റി നൽകാനും കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് മന്ത്രാലയം. വാങ്ങിയ സാധനം തിരികെ കൊടുക്കാനും പണം ലഭിക്കാനും പറ്റുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങി രണ്ടാഴ്ചയ്ക്കകം തന്നെ തിരിച്ച് നൽകുകയോ മാറ്റി വാങ്ങുകയോ ചെയ്യാം. വാങ്ങിയ സാധനത്തിന് ഉപയോക്താവ് പ്രതീക്ഷിച്ചതു പോലെ ഗുണമേന്മയില്ലെങ്കിലും തിരികെ നൽകാനാകും. മാത്രമല്ല, ഉത്പന്നം ഉപയോക്താവിന് സൗകര്യപ്രദമാകുന്നില്ലെങ്കിലും തിരികെ നൽകാം. ഉപഭോക്താവിന്റെ ആവശ്യത്തിന് അനുഗുണമല്ലെങ്കിലും മാറ്റി വാങ്ങാവുന്നതാണ്. ഉപഭോക്താവിന് ഇത് പരീക്ഷിച്ച് നോക്കാൻ അവസരം ലഭിക്കുന്നില്ലെങ്കിലും മാറാവുന്നതാണ്. ഇതൊന്നും തെളിയിക്കാതെ തന്നെ ഉപഭോക്താവിന് സാധനം തിരിച്ച് നൽകാമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പണം നഷ്
ദോഹ: വാങ്ങിയ സാധനം തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം കടയിൽ തിരികെ കൊടുക്ക് പണം വാങ്ങുകയോ സാധനം മാറ്റിവാങ്ങുകയോ ചെയ്യാമെന്ന് സാമ്പത്തിക വാണിജ്യമന്ത്രാലയം. ഉപയോക്താക്കൾ വാങ്ങിയ സാധനങ്ങൾ തിരിച്ചെടുക്കാനും മാറ്റി നൽകാനും കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് മന്ത്രാലയം. വാങ്ങിയ സാധനം തിരികെ കൊടുക്കാനും പണം ലഭിക്കാനും പറ്റുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സാധനങ്ങൾ വാങ്ങി രണ്ടാഴ്ചയ്ക്കകം തന്നെ തിരിച്ച് നൽകുകയോ മാറ്റി വാങ്ങുകയോ ചെയ്യാം. വാങ്ങിയ സാധനത്തിന് ഉപയോക്താവ് പ്രതീക്ഷിച്ചതു പോലെ ഗുണമേന്മയില്ലെങ്കിലും തിരികെ നൽകാനാകും. മാത്രമല്ല, ഉത്പന്നം ഉപയോക്താവിന് സൗകര്യപ്രദമാകുന്നില്ലെങ്കിലും തിരികെ നൽകാം.
ഉപഭോക്താവിന്റെ ആവശ്യത്തിന് അനുഗുണമല്ലെങ്കിലും മാറ്റി വാങ്ങാവുന്നതാണ്. ഉപഭോക്താവിന് ഇത് പരീക്ഷിച്ച് നോക്കാൻ അവസരം ലഭിക്കുന്നില്ലെങ്കിലും മാറാവുന്നതാണ്.
ഇതൊന്നും തെളിയിക്കാതെ തന്നെ ഉപഭോക്താവിന് സാധനം തിരിച്ച് നൽകാമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പണം നഷ്ടമായതുകൊണ്ടോ നിറമിഷ്ടപ്പെടാത്തതുകൊണ്ടോ, ഇതേ സാധനം കുറഞ്ഞ വിലയിൽ മറ്റെവിടെയെങ്കിലും വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടാലോ സമ്മാനം കൊടുക്കാായി വാങ്ങിയ സാധനങ്ങൾ നൽകുന്ന ആളിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ തിരികെ നൽകാൻ സാധിക്കും.
കാലാവധി കഴിഞ്ഞ സാധനമാണ് വാങ്ങിയതെന്ന് ബോധ്യപ്പെട്ടാലും സാധനം തിരികെ നൽകാം. സാധനം തിരികെ നൽകാനും മാറ്റി വാങ്ങാനുമുള്ള നിബന്ധനകൾ കടയുടമകൾക്ക് ബില്ലിനൊപ്പം നൽകാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.