- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽമാറ്റം ഇനി വളരെ ഈസി;ജോലി മാറാൻ ആറുമാസം ജോലി ചെയ്യണമെന്ന നിബന്ധന റദ്ദാക്കി
അബൂദബി: യു.എ.ഇ ആരോഗ്യ മേഖലയിൽ ജോലി ചെയയ്യുന്നവർക്ക് തൊഴിൽ മാറ്റം ഇനി വളരെ എളുപ്പം. ആരോഗ്യപരിപാലന മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റു പ്രഫഷനലുകൾക്കും ജോലി മാറാൻ ആറുമാസ നിബന്ധന ബാധകമല്ലെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു സ്ഥാപനത്തിൽ ആറുമാസം ജോലി ചെയ്താൽ മാത്രമേ ലൈസൻസ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാൻ ഇതുവരെ അനുമത
അബൂദബി: യു.എ.ഇ ആരോഗ്യ മേഖലയിൽ ജോലി ചെയയ്യുന്നവർക്ക് തൊഴിൽ മാറ്റം ഇനി വളരെ എളുപ്പം. ആരോഗ്യപരിപാലന മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റു പ്രഫഷനലുകൾക്കും ജോലി മാറാൻ ആറുമാസ നിബന്ധന ബാധകമല്ലെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു സ്ഥാപനത്തിൽ ആറുമാസം ജോലി ചെയ്താൽ മാത്രമേ ലൈസൻസ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാൻ ഇതുവരെ അനുമതി നൽകിയിരുന്നുള്ളൂ. ഈ നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ഈ തീരുമാനം ഗുണകരമായിരിക്കുകയാണ്.
ഇതോടെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർക്ക് ജോലി മാറ്റം എളുപ്പമാകും.ആരോഗ്യപരിപാലന മേഖലക്ക് പുതിയ തീരുമാനം ഗുണകരമാകുമെന്ന് മന്ത്രാലയം പബ്‌ളിക് പോളിസി ആൻഡ് ലൈസൻസിങ് വിഭാഗം അസി. അണ്ടർസെക്രട്ടറി ഡോ. അമീൻ അൽ അമീരി പറഞ്ഞു. വളരെ എളുപ്പത്തിൽ ജോലി മാറാമെന്ന് വരുന്നതോടെ കൂടുതൽ വിദഗ്ധ തൊഴിലാളികൾ
രാജ്യത്തേക്ക് ആകർഷിക്കപ്പെടും.
നേരത്തെ, ഒരുസ്ഥാപനത്തിൽ ആറുമാസം ജോലി ചെയ്തവർക്ക് മാത്രമേ തൊഴിൽമാറ്റം സാധ്യമായിരുന്നുള്ളൂ. ജോലിയിൽ പ്രവേശിച്ചതിന് ശേഷം അനുഭവപ്പെടുന്ന പ്രശ്‌നങ്ങളെ തുടർന്നോ, അല്ലെങ്കിൽ മികച്ചശമ്പളം പ്രതീക്ഷിച്ചോ സ്ഥാപനം മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിബന്ധന തടസ്സമായിരുന്നു. എന്നാൽ പുതിയനീക്കത്തിലൂടെ, ഡോക്ടർമാർക്കും നഴ്‌സുമാർക്കും എളുപ്പം തൊഴിൽ മാറ്റം സാധ്യമാകും.
ആരോഗ്യ പരിപാലന രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഗുണകരമായ രീതിയിൽ നിരവധി പദ്ധതികൾ മന്ത്രാലയം നടപ്പാക്കി വരുന്നുണ്ട്. ഒരു എമിറേറ്റിൽ നിന്ന് അനുവദിക്കുന്ന ലൈസൻസ് മറ്റ് എമിറേറ്റുകളിലും അംഗീകരിച്ച് 2014 ഒക്ടോബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഡോക്ടർമാർക്കും മറ്റും സൗകര്യപ്രദമായ രീതിയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. ഏതെങ്കിലും എമിറേറ്റിൽ വിദഗ്ധ ഡോക്ടർമാരുടെ അഭാവമുണ്ടെങ്കിൽ സാങ്കേതിക നൂലാമാലകളില്ലാതെ ജോലി മാറാൻ കഴിയുമെന്നത് ഏറെ ഗുണകരമാണ്.