ഡോക്ടർമാർക്ക് തോന്നിയപോലെ രോഗികളിൽ നിന്നും ഫീസ് ഈടാക്കുന്ന പരിപാടിക്ക് കടിഞ്ഞാണിടാൻ സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ വിവിധ ചികിത്സകൾക്കുള്ള ഫീസുകൾ തീരുമാനിക്കുന്നതിനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്താനാണ് പദ്ധതി. ഇതിലൂടെ ചികിത്സകൾക്കായി നിശ്ചിത ഫീസ് തീരുമാനിക്കുകയും ഈ തുക ആണോ ഈടാക്കുന്നതെന്ന് ഉറപ്പുവരുത്താനുമാണ് പദ്ധതി തയ്യാറാകുന്നത്.

കൂടാതെ ആരോഗ്യ മേഖലയിൽ വർദ്ധിച്ച് വരുന്ന ചികിത്സാ ചെലവ് ചുരുക്കാനും ഇൻഷ്വറന്‌സ് മേഖലയിലെ വർദ്ധനവിനും കടിഞ്ഞാണിടാനും മികച്ച ചികിത്സാ സംവിധാനം കൊണ്ടുവരാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവിൽ എംഒച്ച് വെബ്‌സൈറ്റിലൂടെ ജനങ്ങൾക്ക് വിവിധ ആശുപത്രികളിൽ രോഹികളിൽ നിന്ന് ചികിത്സയ്ക്കായി ഈടാക്കുന്ന ഫീസുകൾ മനസിലാക്കാൻ കഴിയും. എന്നാൽ ഫീസ് ബഞ്ച്മാർക്ക് ചെയ്യുന്നതോടെ പൊതു സ്വകാര്യ ആരോഗ്യ രക്ഷാ സ്ഥാപനങ്ങൾക്ക് ഫീസ് ബാധകമാകും.