കുവൈറ്റ് സിറ്റി: കുവൈറ്റിലെ നഴ്‌സുമാർക്ക് ആഴ്ചയിൽ രണ്ട് അവധി നല്കാൻ അനുമതി നല്കി ആരോഗ്യമന്ത്രിയുടെ ഉത്തരവ്. ബാന്ദർ നാഷ്മി അൽ എനെസി നേതൃത്വം നൽകുന്ന കുവൈറ്റ് നഴ്‌സിങ് സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ശുപാർശയിലാണ് അനുമതി. മന്ത്രിയുടെ തീരുമാനത്തെ ബാന്ദർ സ്വാഗതം ചെയ്തു.

ഇതേ സംവിധാനം മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന നിർദേശവും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിന് പുറമെ കൂടുതൽ യുവാക്കളെ നഴ്‌സിങ് മേഖലയിലേക്ക് ആകർഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.