- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തിയില്ലാതെ വാഹനമോടിച്ചാലും യാത്രക്കാരെ വല വീശി പിടിച്ചാലും കനത്ത പിഴ; സൗദിയിലെ ടാക്‌സി ഡ്രൈവർമാർക്ക് പുതിയ ചട്ടങ്ങളുമായി ഗതാഗത വകുപ്പ്
റിയാദ്: മലയാളികൾ ഉൾപ്പെട്ട ടാക്‌സി ഡ്രൈവർമാരെ വെട്ടിലാക്കി സൗദി ഗതാഗത വകുപ്പിന്റെ പുതിയ ചട്ടങ്ങൾ. ടാക്‌സി ഡ്രൈവറുടെ ശുചിത്വമില്ലായ്മ മുതൽ വാഹനത്തിൽ നിന്നിറങ്ങി യാത്രക്കാരെ വലവീശി പിടിക്കുന്നതടക്കം നിരവധി കാര്യങ്ങൾ നിയമലംഘനത്തിന്റെ പട്ടികയിൽ പെടുത്തിയാണ് ഗതാഗത മന്ത്രാലയം ടാക്‌സി ഡ്രൈവർമാർക്ക് പണി നല്കിയിരിക്കുന്നത്. ഇനി മു
റിയാദ്: മലയാളികൾ ഉൾപ്പെട്ട ടാക്‌സി ഡ്രൈവർമാരെ വെട്ടിലാക്കി സൗദി ഗതാഗത വകുപ്പിന്റെ പുതിയ ചട്ടങ്ങൾ. ടാക്‌സി ഡ്രൈവറുടെ ശുചിത്വമില്ലായ്മ മുതൽ വാഹനത്തിൽ നിന്നിറങ്ങി യാത്രക്കാരെ വലവീശി പിടിക്കുന്നതടക്കം നിരവധി കാര്യങ്ങൾ നിയമലംഘനത്തിന്റെ പട്ടികയിൽ പെടുത്തിയാണ് ഗതാഗത മന്ത്രാലയം ടാക്‌സി ഡ്രൈവർമാർക്ക് പണി നല്കിയിരിക്കുന്നത്. ഇനി മുതൽ ടാക്‌സി ഡ്രൈവർമാർ വ്യക്തിശുചിത്വം പാലിക്കുകയും മുഷി ഞ്ഞ
വസ്ത്രങ്ങളും മോശമായ വസ്ത്രധാരണരീതിയും ഒഴിവാക്കുകയും ചെയ്തില്ലെങ്കിൽ പിഴ ഉറപ്പ്. യൂണിഫോം ധരിക്കാത്ത ഡ്രൈവർമാരും 500 റിയാൽ പിഴ ഒടുക്കേണ്ടിവരും. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് 500 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ടാക്‌സിയിൽ യാത്രക്കാർ മറന്നുവയ്ക്കുന്ന വസ്തുക്കൾ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനുകളിൽ ഏൽപ്പിക്കാത്തവർക്ക് 1000 റിയാൽ വരെ പിഴയും ചുമത്തും.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൗദി ദേശീയ ഇൻഫർമേഷൻ സെന്ററുമായി ഗതാഗതവകുപ്പിനെ കംപ്യൂട്ടർ ശൃംഘല വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. ടാക്‌സി വാഹനങ്ങൾ നടത്തുന്ന നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ വരെയാണ് പിഴ ഈടാക്കുക. വികലാംഗരേയും പ്രായമായവരേയും കയറ്റാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്ക് 500 റിയാലാണ് പിഴ.
യാത്രക്കാരെ വാഹനത്തിലേക്ക് വിളിച്ചുകയറ്റുന്ന ടാക്‌സി ഡ്രൈവർമാർക്കും പിഴ ചുമത്തും. കൂടാതെ പരിചയമില്ലാത്ത ഒന്നിലധികം യാത്രക്കാരെ ഓരേ യാത്രയിൽ കയറ്റുന്ന ഡ്രൈവർമാരിൽ നിന്ന് 1000 റിയാൽ പിഴ ഈടാക്കും. ടാക്‌സി സർവീസ് നടത്താൻ ലൈസൻസ് നേടിയവർ യാത്രക്കാരെ കയറ്റുന്നതിന് അനാവശ്യമായി വിസമ്മതിച്ചാൽ 1000 റിയാൽ വരെ പിഴയൊടുക്കേണ്ടി വരും. ടാക്‌സി ഡ്രൈവർമാരായ ജീവനക്കാരോട് ദിവസവും പണമെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും.
മീറ്ററില്ലാതെ സേവനം നടത്തുന്നവർക്കും 5000 റിയാലാണ് പിഴ. ഗതാഗത വകുപ്പിന്റെ തിരിച്ചറിയൽ കാർഡില്ലാത്ത ടാക്‌സി വാഹനങ്ങൾക്ക് 1000 റിയാലാണ് പിഴ. ഓരോ ആറുമാസവും മീറ്റർ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഇതു ലംഘിക്കുന്നവരിൽ നിന്ന് 1000 റിയാൽ പിഴ ഈടാക്കും.