- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അനധികൃതമായി പാർക്കിങ് നടത്തുന്ന വാഹനഉടമകളെ ലക്ഷ്യമിട്ട് മിനിസ്ട്രി; പൊതുസ്ഥലങ്ങളിലും ഷോപ്പിങ് കോംപ്ലക്‌സുകൾക്കു സമീപവും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്
ദോഹ: പൊതു സ്ഥലങ്ങളിലും ഷോപ്പിങ് കോംപ്ലക്‌സുകൾക്കു സമീപത്തും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഷോപ്പിങ് മാളുകൾക്കു സമീപത്തും മറ്റും അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത സ്തംഭനത്തിന് കാരണമാകുന്നുവെന്നും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത വിധത്തിൽ ബ്ലോക്ക് സൃഷ്ടിക്കുന്നുവെന്നുമാണ് മിനിസ്ട്രി അറിയിച്ചിട്ടുള്ളത്. അനധികൃതമായി വാഹനം പാർക്ക് ചെയ്യുകയെന്നതും ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും മിനിസ്ട്രി മുന്നറിയിപ്പിൽ പറയുന്നു. പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തു മാത്രം വാഹനം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും മറ്റുള്ളവർക്ക് തടസം സൃഷ്ടിക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്താൽ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. അംഗപരിമിതികളുള്ളവർക്കുള്ള പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും കാർ പാർക്കിങ് കാൽനടക്കാർക്കും ശല്യമുണ്ടാകാത്ത വിധത്തിലായിരിക്കണമെന്നും നിർദേശമുണ്ട്.
ദോഹ: പൊതു സ്ഥലങ്ങളിലും ഷോപ്പിങ് കോംപ്ലക്‌സുകൾക്കു സമീപത്തും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഷോപ്പിങ് മാളുകൾക്കു സമീപത്തും മറ്റും അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത സ്തംഭനത്തിന് കാരണമാകുന്നുവെന്നും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത വിധത്തിൽ ബ്ലോക്ക് സൃഷ്ടിക്കുന്നുവെന്നുമാണ് മിനിസ്ട്രി അറിയിച്ചിട്ടുള്ളത്.
അനധികൃതമായി വാഹനം പാർക്ക് ചെയ്യുകയെന്നതും ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും മിനിസ്ട്രി മുന്നറിയിപ്പിൽ പറയുന്നു. പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തു മാത്രം വാഹനം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും മറ്റുള്ളവർക്ക് തടസം സൃഷ്ടിക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്താൽ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
അംഗപരിമിതികളുള്ളവർക്കുള്ള പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും കാർ പാർക്കിങ് കാൽനടക്കാർക്കും ശല്യമുണ്ടാകാത്ത വിധത്തിലായിരിക്കണമെന്നും നിർദേശമുണ്ട്.