- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റിൽ; 'മിന്നൽ മുരളി'യുടെ മിന്നും ജയം ആഘോഷിച്ച് ടൊവീനോയും ബേസിലും; ഇത് പാർട്ടിയുടെ 'സമയം', വീഡിയോയ്‌ക്കൊപ്പം ടൊവീനോയുടെ കുറിപ്പ്
കൊച്ചി: ഇന്ത്യയെ കൂടാതെ മറ്റ് 10 രാജ്യങ്ങളിൽ നെറ്റ്ഫ്‌ളിക്‌സിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ മിന്നൽ മുരളിയുടെ വിജയം സുഹൃത്തുക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ആഘോഷിച്ച് ടൊവീനോ തോമസും ബേസിൽ ജോസഫും.
റിലീസ് ദിനം മുതൽ നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചിത്രം കഴിഞ്ഞ വാരത്തിലെ അവരുടെ ആഗോള ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. 20 മുതൽ 26 വരെയുള്ള വാരത്തിൽ നോൺ ഇംഗ്ലീഷ് ചിത്രങ്ങളുടെ കൂട്ടത്തിൽ നാലാം സ്ഥാനത്താണ് മിന്നൽ മുരളി.
സംഘാംഗങ്ങൾക്കൊപ്പം ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ ടൊവീനോ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഒരുപാട് മാസങ്ങളെടുത്തു അതിന്. പക്ഷേ നിങ്ങളുടെ പിന്തുണയും സ്‌നേഹവുംകൊണ്ട് ഞങ്ങൾ അത് സാധിച്ചു. ഇത് പാർട്ടിയുടെ സമയം', വീഡിയോയ്‌ക്കൊപ്പം ടൊവീനോ കുറിച്ചു.
അതേസമയം നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യപ്പെട്ടത് ചിത്രത്തിന്റെ റീച്ച് വലിയ തോതിൽ വർധിക്കാൻ സഹായിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയറ്റർ റിലീസ് പ്ലാൻ ചെയ്തിരുന്ന ചിത്രമായിരുന്നു. എന്നാൽ കോവിഡ് അനിശ്ചിതാവസ്ഥ തുടർന്നതിനാലാണ് ഒടിടി റിലീസിലേക്ക് മാറിയത്.
ചിത്രം ഏറ്റെടുത്തതു മുതൽ സമീപകാലത്ത് ഒരു ഇന്ത്യൻ ചിത്രത്തിനും നൽകാത്ത തരത്തിലുള്ള പരസ്യ പ്രചരണമാണ് നെറ്റ്ഫ്‌ളിക്‌സ് മിന്നൽ മുരളിക്ക് നൽകിയത്. മരക്കാറിനു ശേഷം ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിക്കപ്പെട്ട ചിത്രവുമായിരുന്നു മുരളി. എന്നാൽ ആ പ്രതീക്ഷകളെ സാധീകരിക്കുന്ന ചിത്രം എന്ന നിലയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ റിലീസിന് മണിക്കൂറുകൾക്കകം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചിത്രം ട്രെൻഡ് സെറ്റർ ആവുന്ന കാഴ്ചയാണ് കണ്ടത്.