- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് മണിക്കൂറിൽ നാല് മില്യൺ കാഴ്ച്ചക്കാർ; മിന്നലായി മിന്നൽ മുരളി ട്രെയ്ലർ; ചിത്രമെത്തുക ക്രിസ്തുമസ് റീലീസായി
ടൊവീനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം മിന്നൽ മുരളി ട്രെയിലർ റെക്കോർഡുകൾ തകർന്ന് മുന്നേറുന്നു. റിലീസ് ചെയ്തു 10 മണിക്കൂർ പൂർത്തിയാകുമ്പേഴേക്ക് യുട്യൂബിൽ നാൽപ്പത്തിയൊന്നു ലക്ഷം കാഴ്ചക്കാരുമായി മിന്നൽ വേഗത്തിൽ ട്രെയിലർ മുന്നോട്ടു പോകുകയാണ്. ഇതിനോടകം നാലു ലക്ഷം പേരാണ് ട്രെയിലർ ലൈക്ക് ചെയ്തിരിക്കുന്നത്. ബോളിവുഡ് സിനിമകളുടെ ട്രെയിലറുകൾക്കും മറ്റും ലഭിക്കുന്നതിനെക്കാൾ വലിയ സ്വീകാര്യതയാണ് മിന്നൽ മുരളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ളിക്സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും.
'ഗോദ'യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നൽ മുരളി' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.
മറുനാടന് മലയാളി ബ്യൂറോ