- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
181 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുമെന്ന വെല്ലുവിളിയുമായി യു.എസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിതാ അംഗം
മിനസോട്ട: മതപര ആചാരങ്ങളുടെ ഭാഗമായി തലയിൽ തൊപ്പിയോ, തലമറക്കുന്ന വസ്ത്രങ്ങളോ ധരിച്ചു യു.എസ്. പ്രതിനിധി സഭയിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം പൊളിച്ചടക്കുമെന്ന വെല്ലുവിളിയുമായി മിനിസോട്ടയിൽ നിന്നും ഡമോക്രാറ്റിക്ക് പ്രതിനിധിയും, സൊമാലിഅമേരിക്കനും യു.എസ്. കോൺഗ്രസ്സിലെ ആദ്യ മുസ്ലിം വനിതാ പ്രതിനിധിയുമായ ഇൽഹാൻ ഒമർ (37) (ILHAN OMAR) രംഗത്ത്. നവംബർ 18 ഞായറാഴ്ചയായിരുന്നു ഈ പ്രസ്താവനയുമായി ഇവർ രംഗത്തെത്തിയത്. വർഷമായി നിരോധനം നിലനിൽക്കുന്ന നിയമനം മാറ്റി, പുതിയ നിയമം കൊണ്ടുവരുന്നതിന് ഡമോക്രാറ്റിക്ക് പാർട്ടി തീരുമാനമെടുക്കമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.യു.എസ്. പ്രതിനിധിസഭയിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ പുതിയ നിയമനിർമ്മാണം നടത്തുക എളുപ്പമാണ്. നിലവിലുള്ള നിയമമനുസരിച്ചു ഒമറിന് ഹെഡ് സ്‌കാർവ് ധരിച്ചു സഭയിൽ പ്രവേശിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്.ഇസ്രയേലിനെതിരെ കടുത്ത വിമർശനം നടത്തുന്ന ഒമർ ലോകരാഷ്ട്രങ്ങളെ ഇസ്രയേൽ 'ഹിപ് നോട്ടൈയ്സ്' ചെയ്തിരിക്കുകയാണെന്നും ആരോപിക്കുന്നു. 2000 ൽ അമേ
മിനസോട്ട: മതപര ആചാരങ്ങളുടെ ഭാഗമായി തലയിൽ തൊപ്പിയോ, തലമറക്കുന്ന വസ്ത്രങ്ങളോ ധരിച്ചു യു.എസ്. പ്രതിനിധി സഭയിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം പൊളിച്ചടക്കുമെന്ന വെല്ലുവിളിയുമായി മിനിസോട്ടയിൽ നിന്നും ഡമോക്രാറ്റിക്ക് പ്രതിനിധിയും, സൊമാലിഅമേരിക്കനും യു.എസ്. കോൺഗ്രസ്സിലെ ആദ്യ മുസ്ലിം വനിതാ പ്രതിനിധിയുമായ ഇൽഹാൻ ഒമർ (37) (ILHAN OMAR) രംഗത്ത്. നവംബർ 18 ഞായറാഴ്ചയായിരുന്നു ഈ പ്രസ്താവനയുമായി ഇവർ രംഗത്തെത്തിയത്.
വർഷമായി നിരോധനം നിലനിൽക്കുന്ന നിയമനം മാറ്റി, പുതിയ നിയമം കൊണ്ടുവരുന്നതിന് ഡമോക്രാറ്റിക്ക് പാർട്ടി തീരുമാനമെടുക്കമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.യു.എസ്. പ്രതിനിധിസഭയിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ പുതിയ നിയമനിർമ്മാണം നടത്തുക എളുപ്പമാണ്.
നിലവിലുള്ള നിയമമനുസരിച്ചു ഒമറിന് ഹെഡ് സ്‌കാർവ് ധരിച്ചു സഭയിൽ പ്രവേശിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്.ഇസ്രയേലിനെതിരെ കടുത്ത വിമർശനം നടത്തുന്ന ഒമർ ലോകരാഷ്ട്രങ്ങളെ ഇസ്രയേൽ 'ഹിപ് നോട്ടൈയ്സ്' ചെയ്തിരിക്കുകയാണെന്നും ആരോപിക്കുന്നു. 2000 ൽ അമേരിക്കൻ പൗരത്വം നേടിയ ഇവർ നോർത്ത് റെഡ്കോട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്.